Court Ruling | 'പെരിയ കേസിൽ നേതാക്കളെ രാഷ്ട്രീയപരമായി പ്രതിയാക്കി', സിപിഎമ്മിന്റെ നിലപാട് ശരിയെന്ന് തെളിഞ്ഞുവെന്ന് എം വി ബാലകൃഷ്ണൻ
● സിബിഐ ബോധപൂർവം പ്രതി ചേർത്ത പത്തുപേരിൽ ആറുപേരെയും കോടതി വെറുതെ വിട്ടിരുന്നു.
● സെക്ഷൻ 225 പ്രകാരം നാല് നേതാക്കൾ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞത് കോൺഗ്രസും ചില മാധ്യമങ്ങളും വലിയ ആഘോഷമാക്കിയിരുന്നു.
● ഹൈകോടതിയിൽ നിന്നുണ്ടായ ഈ സ്റ്റേ അവർക്കുള്ള തിരിച്ചടിയാണ്.
കാസർകോട്: (KasargodVartha) പെരിയ കേസിൽ നാല് നേതാക്കളെ രാഷ്ട്രീയ പ്രേരിതമായി സിബിഐ പ്രതി ചേർത്തതാണെന്ന സിപിഎമ്മിന്റെ വാദം ശരിയാണെന്ന് ഹൈകോടതി സ്റ്റേയിലൂടെ വ്യക്തമായെന്ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സിബിഐ ബോധപൂർവം പ്രതി ചേർത്ത പത്തുപേരിൽ ആറുപേരെയും കോടതി വെറുതെ വിട്ടിരുന്നു.
ജില്ലാ സെക്രട്ടറിയറ്റംഗം കെ വി കുഞ്ഞിരാമനടക്കമുള്ളവർക്ക് കൊലയിലോ ഗൂഢാലോചനയിലോ പങ്കില്ലെന്നും കോടതി കണ്ടെത്തിയിരുന്നു. ഇതേ വാദം തന്നെയാണ് പാർട്ടി ആദ്യം മുതലേ ഉന്നയിച്ചിരുന്നത്.
സെക്ഷൻ 225 പ്രകാരം നാല് നേതാക്കൾ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞത് കോൺഗ്രസും ചില മാധ്യമങ്ങളും വലിയ ആഘോഷമാക്കിയിരുന്നു.
എന്നാൽ, ഹൈകോടതിയിൽ നിന്നുണ്ടായ ഈ സ്റ്റേ അവർക്കുള്ള തിരിച്ചടിയാണ്. നേതാക്കളെ രാഷ്ട്രീയപരമായി പ്രതിയാക്കിയതാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് പാർട്ടി അവർക്കായി നിയമപോരാട്ടം നടത്തിയത്. നീതിയിലും നിയമത്തിലും വിശ്വസിക്കുന്ന പാർട്ടിയെന്ന നിലയിൽ ആ പോരാട്ടം ഫലം കാണുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അതിന്റെ തുടക്കമാണ് ശിക്ഷാവിധി സ്‌റ്റേ ചെയ്‌ത് ഹൈകോടതിയിൽ നിന്നുണ്ടായതെന്ന് എം വി ബാലകൃഷ്‌ണൻ കൂട്ടിച്ചേർത്തു.
#PeriyaCase #MVBalakrishnan #PoliticalAllegations #CPMLeadership #KeralaPolitics #KasargodNews