city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ലീഗ് ഹൗസ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു

muslim youth league bovikanam league house inaugurated by kallatra Mahin Haji
Photo: Arranged

● പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു
● സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മുളിയാർ: (KasargodVartha) മുസ്ലിം യൂത്ത് ലീഗ് ബോവിക്കാനം ടൗൺ ശാഖയുടെ പുതിയ ആസ്ഥാനമായ ലീഗ് ഹൗസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ, സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദുമണ്ഡലം ജനറൽ സെക്രട്ടറി കെ.ബി. മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ടൗൺ ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് മുസ്ലിയാർ നഗർപ്രവർത്തന പദ്ധതി വിശദീകരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ബി. എം. അബൂബക്കർ ഹാജിക്ക് ഉദുമ മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൾ ഖാദറും, വൈസ് പ്രസിഡണ്ട് ബി. എം. അഷ്റഫിന് ജില്ലാ സെക്രട്ടറി എ. ബി. ശാഫിയും ഉപഹാരം കൈമാറി. ഉദുമ മണ്ഡലം ട്രഷറർ ഹമീദ് മാങ്ങാട്, യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം ടി. ഡി. കബീർ, യുഡിഎഫ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ മാർക്ക് മുഹമ്മദ്, രമേഷൻ മുതലപ്പാറ, ഖാദർ ആലൂർ, എ. ബി. കലാം, ബി. കെ.ഹംസ ആലൂർ, അബ്ദുല്ല ഡെൽമ, അനീസ മൻസൂർ മല്ലത്ത്, ബി. എം. ഹാരിസ്, എ. ബി. കുട്ടിയാനം, അബ്ബാസ് കൊളച്ചപ്, സുഹറ ബാലനടുക്കം, ഷെഫീഖ് മൈക്കുഴി, കെമുഹമ്മദ് കുഞ്ഞി, ബി. എം.ശംസീർ, എസ്. എം. മുഹമ്മദ് കുഞ്ഞി, ബസ് സ്റ്റാന്റ് അബ്ദുൾ റഹിമാൻ, ഹമീദ് മല്ലം, ഹംസ പന്നടുക്കം, മനാഫ് ഇടനീർ, ഷെരീഫ് മല്ലത്ത്, ബി. എ. മുഹമ്മദ് കുഞ്ഞി, സമീർ അല്ലാമ നഗർ, ഷെരീഫ് പന്നടുക്കം, ലത്തീഫ് ഇടനീർ, അബ്ദുൾ റഹിമാൻ ചൊട്ട, ബി. കെ. നിസാർ, പി. അബ്ദുല്ല കുഞ്ഞി ഹാജി, റംഷീദ് ബാലനടുക്കം, ഹനീഫബോവിക്കാനം, ഖാദർ ബേക്കറി, മുഹമ്മദ് പാറ, കുഞ്ഞി മല്ലം, നിസാർ ബസ് സ്റ്റാന്റ്, അറഫാത്ത് ബോവിക്കാനം, ഉസ്മാൻ മുസ്ല്യാർ നഗർ, ബി. എം. മഹമൂദ്, ഹമീദ് നസ്രത്ത് സൗത്ത്, മൊയ്തു മുക്രി, ഹമീദ് പോക്കർ സംബന്ധിച്ചു.

#MuslimYouthLeague #LeagueHouse #Bovikanam #Leadership #CommunityEvent #YouthInitiative

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia