Muslim League | 'അമ്മയും കുഞ്ഞും ആശുപത്രി അടിയന്തരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കണം'; ആവശ്യവുമായി മുസ്ലിം ലീഗ് വ്യാഴാഴ്ച ഇ ചന്ദ്രശേഖരന് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്ച് നടത്തും
Oct 4, 2022, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഹൊസ്ദുര്‍ഗിലെ അമ്മയും കുഞ്ഞും ആശുപത്രി അടിയന്തരമായി തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് വ്യാഴാഴ്ച ഇ ചന്ദ്രശേഖരന് എംഎല്‍എയുടെ ഓഫീസിലേക്ക് മാര്ച് നടത്തും. ഭരണ നേട്ടം വിളംബരം ചെയ്യാന്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രി ഇതുവരെ തുറന്നു പ്രവര്‍ത്തിപ്പിക്കാനാവാത്ത എംഎല്‍എയുടെ കഴിവുകേട് തുറന്നുകാട്ടുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. രാവിലെ 10.30 ന് ഹൊസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ നിന്നാണ് മാര്ച് ആരംഭിക്കുക. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാന് ഉദ്ഘാടനം ചെയ്യും.
ഇതുസംബന്ധിച്ച് ചേര്‍ന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ എംപി ജഅഫര്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രിക പ്രചാരണ കാംപയിന്, പാര്‍ടി അംഗത്വ വിതരണ കാംപയിന് എന്നിവ സമയബന്ധിതമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു. ബശീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
കെ മുഹമ്മദ് കുഞ്ഞി, മൂസാ ബി ചെര്‍ക്കള, സി എം ഖാദര്‍ ഹാജി, തെരുവത്ത് മൂസ ഹാജി, മുസ്തഫ തായന്നൂര്‍, ടി അന്തുമാന്‍, എസിഎ ലത്വീഫ്, പിഎം ഫാറൂഖ്, ശരീഫ് കൊടവഞ്ചി, എപി ഉമ്മര്‍, പാലാട്ട് ഇബ്രാഹിം, അഡ്വ. എന്‍എ ഖാലിദ്, മുബാറക് ഹസൈനാര്‍ ഹാജി, ചെമ്മനാട് ഇബ്രാഹിം കള്ളാര്‍, സികെ റഹ്മത്തുല്ല, ഹമീദ് ചെരക്കാടത്ത്, താജുദ്ദീന് കമ്മാടം, ഹമീദ് മൂന്നാം മൈല്‍, സി മുഹമ്മദ് കുഞ്ഞി, എ ഹമീദ് ഹാജി, ടി അബൂബകര്‍ ഹാജി, നദീര്‍ കൊത്തിക്കാല്‍, യൂനുസ് വടകരമുക്ക്, ഖദീജ ഹമീദ്, ഷീബ ഉമ്മര്‍, ബശീര്‍ കല്ലിങ്കാല്‍, എം മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഉമ്മര്‍ എന്‍എ, കുഞ്ഞബ്ദുല്ല കൊളവയല്‍, റസാഖ് തായിലക്കണ്ടി, സികെ അശ്റഫ്, കെഎം മുഹമ്മദ് കുഞ്ഞി, പി അബൂബകര്‍ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kasaragod, Kanhangad, Top-Headlines, Protest, Muslim-League, Politics, Political-News, Hospital, MLA E Chandrasekaran, Muslim League will held march to MLA E Chandrasekaran's office on Thursday.
< !- START disable copy paste -->