city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ ലീഗ് തന്ത്രങ്ങള്‍ പാളുന്നു; വിമത ക്യാമ്പുകളുണരുന്നു

കാസര്‍കോട്: (www.kasargodvartha.com 18.11.2020) കാസര്‍കോട് നഗരസഭയിലെ ലീഗ് വിമതരെ പാട്ടിലാക്കി തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൊയ്യാമെന്ന് കണക്ക് കൂട്ടിയ മുസ്ലിം ലീഗ് നേതൃത്വത്തെ നിരാശരാക്കി വിമതര്‍ സ്വന്തം നിലയില്‍ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നു.  

കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തിനൊടുവില്‍ പാര്‍ട്ടിക്കെതിരെ റിബലായി മത്സരിച്ച് വിജയിച്ച റാശിദ് പൂരണത്തെയും സംഘത്തേയുമാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സസ്‌പെന്‍ഷന്‍ കാലവധി തീരും മുമ്പേ ജില്ലാ നേതൃത്വം അനുനയ ചര്‍ച്ചക്ക് വിളിച്ച് പാര്‍ട്ടി തിരിച്ചെടുത്തതായി പ്രഖ്യാപിച്ചത്. എന്നാല്‍ ചര്‍ച്ചയില്‍ വിമതര്‍ ഉന്നയിച്ച നിബന്ധനകളും ആവശ്യങ്ങളും അംഗീകരിച്ച് നടപ്പിലാക്കാമെന്നേറ്റ ലീഗ് നേതൃത്വം കേവലം തിരിച്ചെടുക്കല്‍ പ്രഖ്യാപനം മാത്രം നടത്തിയ ശേഷം ബാക്കി കാര്യങ്ങളില്‍ തീര്‍പ്പാക്കാതെ കൈയൊഴിഞ്ഞു എന്നാരോപിച്ചാണ് വിമതര്‍ വീണ്ടും ഇടഞ്ഞത്.  

പാര്‍ട്ടി തിരിച്ചെടുത്താല്‍ തിരിച്ച് വരുന്നവരെ പഴയ പാര്‍ട്ടി ഭാരവാഹിത്വത്തിലേക്ക് നേതൃത്വം നേരിട്ട് നിയമനം നടത്തണമെന്നും ഫോര്‍ട്ട് റോഡ് വാര്‍ഡില്‍ ഇരുവിഭാഗത്തിനും ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാവണമെന്നുമായിരുന്നു വിമതരുടെ പ്രധാന ആവശ്യം. ഇതിനോട് അനുഭാവപൂര്‍വ്വം ചര്‍ച്ചയില്‍ പ്രതികരിച്ച നേതൃത്വം പിന്നീട് കൈമലര്‍ത്തിയെന്നും സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പേരിന് ചില തട്ടിക്കൂട്ടല്‍ നിയമനം നടത്തുകയുമായിരുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വം ഇത്തവണയും പക്ഷപാതപരമാണെന്നും വിമതപക്ഷം കാസര്‍കോട് വാര്‍ത്തയോട് വെളിപ്പെടുത്തി.  

കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ ലീഗ് തന്ത്രങ്ങള്‍ പാളുന്നു; വിമത ക്യാമ്പുകളുണരുന്നു


ഇത് അംഗീകരിക്കാനാവില്ലെന്നും ഈ നിലയില്‍ പാര്‍ട്ടിയുമായി സഹകരിക്കാന്‍ തയാറല്ലെന്ന് കാട്ടി വിമതര്‍ നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിമതരുടെ നിയന്ത്രണത്തിലുളള ഫോര്‍ട്ട് റോഡിലെ  ശിഹാബ് തങ്ങള്‍ സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തക സമിതി യോഗത്തില്‍ റാശിദ് പൂരണത്തിന്റെ മാതൃകയില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വാര്‍ഡില്‍ രംഗത്തിറക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു.

ഈ യോഗത്തില്‍ ശിഹാബ് തങ്ങള്‍ സാംസ്‌ക്കാരിക കേന്ദ്രം ജനറല്‍ സെക്രട്ടറി നൗശാദ് കരിപ്പൊടിയുടെ ഭാര്യ ഹസീന നൗശാദിനെ മത്സരിപിക്കാന്‍ ആവശ്യമുയരുകയും ഇതനുസരിച്ച് സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മതം അറിയിക്കുകയും ചെയ്തു.

ചെവ്വാഴ്ച രാത്രി ചേര്‍ന്ന തെരഞ്ഞെടുപ്പ് കൂടിയാലോചന യോഗത്തില്‍ വെച്ച് മുന്‍ കൗണ്‍സിലര്‍ ഫൗസിയാ റാശിദ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള സംഖ്യ കൈമാറി ബുധനാഴ്ച വൈകിട്ട് 3 മണിയോടെ പത്രിക സമര്‍പ്പിക്കുകയും ചെയ്തു.

കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ ലീഗ് തന്ത്രങ്ങള്‍ പാളുന്നു; വിമത ക്യാമ്പുകളുണരുന്നു

ഫോര്‍ട്ട് റോഡിന് പുറമെ ഹൊന്ന മൂല, ചേരങ്കൈ ഒന്നാം വാര്‍ഡ്, തളങ്കര കണ്ടത്തില്‍, തളങ്കര ദീനാര്‍ നഗര്‍, കൊല്ലമ്പാടി, പള്ളം വാര്‍ഡ്, തുരുത്തി തുടങ്ങിയ ഇടങ്ങളിലെ തര്‍ക്കങ്ങളും പാര്‍ട്ടിയെ ഇത്തവണ പ്രതിരോധത്തിലാക്കുന്നുണ്ട്.


Keywords: News, Municipality, Muslim-league, Kasaragod, Kerala, Political party, Politics, Muslim League tactics fail at Kasargod Fort Road

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia