city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്; 'യൂത് ലീഗ് നേതാവിനെ വധിക്കാൻ ശ്രമിച്ചവരെ സംരക്ഷിക്കുന്നു'; കള്ളക്കേസിൽ കുടുക്കിയാൽ നീതിക്ക് വേണ്ടി രംഗത്തിറങ്ങുമെന്നും ജില്ലാ സെക്രടറി എ അബ്ദുർ റഹ്‌മാൻ

കാസർകോട്: (www.kasargodvartha.com 21.03.2022) മുസ്ലിം യൂത് ലീഗ് വൈറ്റ്‌ ഗാർഡ് ക്യാപ്റ്റൻ അബൂബകറിനെ വധിക്കാൻ ശ്രമിച്ച ക്രിമിനൽ സംഘത്തിന് സംരക്ഷണം നൽകുന്ന സിപിഎം സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ രാഷ്ട്രിയ പാർടികൾക്കും അപമാനമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ആരോപിച്ചു.

   
സിപിഎം അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ്; 'യൂത് ലീഗ് നേതാവിനെ വധിക്കാൻ ശ്രമിച്ചവരെ സംരക്ഷിക്കുന്നു'; കള്ളക്കേസിൽ കുടുക്കിയാൽ നീതിക്ക് വേണ്ടി രംഗത്തിറങ്ങുമെന്നും ജില്ലാ സെക്രടറി എ അബ്ദുർ റഹ്‌മാൻ



ജനങ്ങൾക്കാകെ സേവനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുകയും അവരുടെ: സ്നേഹാദരവുകൾ സമ്പാദിക്കുകയും ചെയ്തിട്ടുള്ള മനുഷ്യ സ്നേഹിയായ മുസ്ലിം യൂത് ലീഗ് നേതാവിനെ വധിക്കാൻ ഒരു വനിത ജനപ്രതിനിധിയും കുടുംബവും കൊടുവാളും മാരകായുധങ്ങളുമായി ശ്രമിച്ചത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. ഈ സംഭവം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികൾക്കും നാണക്കേടാണ്. മനുഷ്യരെ മനുഷ്യരായി അംഗീകരിക്കുന്ന രാഷ്ട്രീയ പാർടിയായി സിപിഎം മാറണം. പാർടി പ്രവർത്തകർ എന്ത് അക്രമം കാട്ടിയാലും അതിനെ സഹായിക്കുന്ന നിലപാട് സിപിഎം തിരുത്തണം.

അബൂബകറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത് സിപിഎം നേതൃത്വവും പൊലീസും കാണണം. മാരകമായ പരിക്ക് പറ്റിയ അബൂബകറിനും സഹോദരനും എതിരെ നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇത് അനീതിയാണ്. സിപിഎം പറയുന്നത് മാത്രം അനുസരിക്കുന്ന പാർടിയുടെ വോളന്റീയർ സേനയായി പൊലീസ് മാറരുത്. പൊലീസ് നീതി നിഷേധിച്ചാൽ കള്ളക്കേസിൽ കുടുക്കിയാൽ നീതിക്ക് വേണ്ടി മുസ്ലിം ലീഗിന് രംഗത്തിറങ്ങേണ്ടി വരും. അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും സിപിഎമും പൊലീസും മാത്രമായിരിക്കും ഉത്തരവാദികളെന്ന് അബ്ദുർ റഹ്‌മാൻ പറഞ്ഞു.


ടാറ്റ ആശുപത്രി അടച്ച് പൂട്ടാനുള്ള സർകാർ നീക്കം ചെറുക്കുമെന്ന് മുസ്ലിം യൂത് ലീഗ്

കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി അടച്ച് പൂട്ടാനാണ് സർകാർ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് വരുമെന്നും മുസ്ലിം യൂത് ലീഗ് ഉദുമ മണ്ഡലം കമിറ്റി യോഗം അറിയിച്ചു.

ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ള 79 പേരെ സ്ഥലം മാറ്റി. ഡോക്ടർമാരെ നിലനിർത്തി മൾടി സ്പെഷ്യാലിറ്റിയാക്കി ഉയർത്താൻ സർകാർ തയ്യാറാവണം. കോവിഡാനന്തരം ആശുപത്രി നിലനിർത്തുമെന്ന ഉറപ്പിൻമേലാണ് സ്ഥലം പോലും വിട്ടു നൽകിയത്. കോടികൾ നിർമിച്ച് പൂർത്തിയാക്കിയ ആശുപത്രി നിലനിർത്തി കൂടുതൽ ചികിത്സ സൗകര്യങ്ങൾ ഒരുക്കിയാൽ കാസർകോടിന്റെ ആരോഗ്യ മേഖലക്ക് ഗുണം ചെയ്യുമെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഡി കബീർ തെക്കിൽ, ജില്ലാ ട്രഷറർ എം ബി ശാനവാസ്, ഹാരിസ് അങ്കക്കളരി, ബാത്വിശ പൊവ്വൽ, മൊയ്തീൻ കുഞ്ഞി തൈര, ബി കെ മുഹമ്മദ് ശാ, അബൂബകർ കടാങ്കോട്, നശാത് പരവനടുക്കം, ഖാദർ ആലൂർ, ദാവൂദ് പള്ളിപ്പുഴ സംസാരിച്ചു.

Keywords:  Kasaragod, Kerala, News, Politics, Political Party, Muslim-league, Muslim Youth League, CPM, Case, Crime, Leader, Top-Headlines, Muslim League demands end to CPM violence.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia