മുല്ലപ്പള്ളിയുടെ വാക്കുകൾ ചവറ്റ് കോട്ടയിൽ തള്ളും; മഞ്ചേശ്വരത്ത് എൽഡിഎഫ് തേരോട്ടം - വി വി രമേശൻ
Apr 5, 2021, 22:27 IST
ഉപ്പള: (www.kasargodvartha.com 05.04.2021) മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കാൻ എൽഡിഎഫ് പ്രവർത്തകർ യുഡിഎഫുമായി സഹകരിക്കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ. മുല്ലപ്പള്ളിയുടെ വാക്കുകൾ ചവറ്റ് കോട്ടയിൽ തള്ളുമെന്നും മഞ്ചേശ്വരത്ത് എൽഡിഎഫ് തേരോട്ടമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ എൽഡിഎഫിന് വോട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഞ്ചേശ്വരത്ത് യുഡിഫ് പരാജയത്തിന്റെ കയ്പ്പ് നീർ കുടിക്കും. എൽഡിഎഫിനെതിരെ മണ്ഡലത്തിൽ വ്യാപക നുണ പ്രചാരണങ്ങൾ നടത്തുന്നു. കോൺഗ്രസ് പ്രവർത്തകരെ മുസ്ലിം ലീഗുകാർ ആക്രമിന്നത് മുല്ലപ്പള്ളി കാണുന്നില്ലേ. ഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് നാമാവശേഷം ആകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ബിജെപി യെ തോല്പിക്കാൻ എൽഡിഎഫ് ശക്തമാണ്. എൽഡിഎഫ് വിജയിച്ചാൽ നാട്ടിൽ വികസനവും വരും ബിജെപിയുടെ വളർച്ചയും തടയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, Mullappally's words will be thrown in the rubbish bin; LDF will win in Manjeshwar - VV Ramesan.
< !- START disable copy paste -->