വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും സാധിക്കില്ലെന്ന് തിരിച്ചറിയാത്ത ഏക പാര്‍ട്ടി സിപിഎം മാത്രമാണ്: പരിഹാസവുമായി മുല്ലപ്പള്ളി
Feb 4, 2019, 16:29 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2019) വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനും മതേതര ഇന്ത്യയെ വീണ്ടെടുക്കാനും കോണ്‍ഗ്രസിനല്ലാതെ മറ്റൊരു പാര്‍ട്ടിക്കും സാധ്യമല്ലായെന്ന് ഈ രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ തിരിച്ചറിഞ്ഞിട്ടും അത് തിരിച്ചറിയാത്ത ഏക പാര്‍ട്ടി സിപിഎമ്മാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജനമഹായാത്രയുടെ രണ്ടാം ദിവസം ചട്ടഞ്ചാലില്‍ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച രാവിലെ ചട്ടഞ്ചാലില്‍ നിന്നും പര്യടനം ആരംഭിച്ച യാത്ര കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കും. പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം രണ്ടാം ദിവസത്തെ സമാപന സമ്മേളനം വൈകുന്നേരം 6.30ന് തളിപ്പറമ്പില്‍ നടക്കും.
'നമ്മള് ഇന്ത്യയെ കണ്ടെത്തി, നമ്മള് ഇന്ത്യയെ വീണ്ടെടുക്കും' എന്ന സന്ദേശമുയര്‍ത്തിയാണ് ജനമഹായാത്ര പ്രയാണം നടത്തുന്നത്. സംസ്ഥാനത്താകെ 139 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 28ന് തിരുവനന്തപുരത്ത് യാത്ര പരിസമാപ്തി കുറിക്കും.
Keywords: Mullappally against CPM on Loksabha Polls, Kasaragod, News, Kerala, Politics, Congress, KPCC, CPM.