പോലീസ് ഇരട്ടനീതി കാട്ടുന്നു; എംഎസ്എഫ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് 8 ന്
Feb 4, 2017, 10:36 IST
കാസര്‍കോട്: (www.kasargodvartha.com 04.02.2017) പോലീസ് ഇരട്ട നീതി കാട്ടുന്നുവെന്നാരോപിച്ച് എംഎസ്എഫ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. എംഎസ്എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 10 മണിക്ക് ചന്ദേര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു.
പാര്‍ട്ടി ഗ്രാമമായ പിലിക്കോടില്‍ എംഎസ്എഫ് ജില്ലാ സെക്രട്ടറി നൗഷാദ് ചന്ദേരയെ കള്ളക്കേസില്‍ കുടുക്കി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ കുത്സിത ശ്രമങ്ങള്‍ക്ക് പോലീസ് കൂട്ടുനില്‍ക്കുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു. പിലിക്കോട് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ഇടയ്ക്കിടെ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നുവെന്നും പോലീസ് കണ്ണടയ്ക്കുകയാണ് പതിവെന്നും എംഎസ്എഫ് ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് എംഎസ്എഫ് ജില്ലാ സെക്രട്ടറി നൗഷാദ് ചന്ദേരയെ അക്രമിച്ചത് ഇതിനുദാഹരണമെന്നും കമ്മിറ്റി വ്യക്തമാക്കി.
മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ ഇ അഹമ്മദിന്റെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. അദ്ദേഹത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അനാദരവ് പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. 22 ന് ക്യാംപസ് കോണ്‍ഫറന്‍സും അതിനു മുന്നോടിയായി കോളജുകളില്‍ യൂണിറ്റ് സമ്മേളനവും നടത്താന്‍ യോഗത്തില്‍ തീരുമാനമായി.
ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ഐ എ ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപാധ്യക്ഷന്‍ ഹാഷിം ബംബ്രാണി, ഇര്‍ഷാദ് മൊഗ്രാല്‍, സിദ്ദീഖ് മഞ്ചേശ്വരം, അനസ് എതിര്‍ത്തോട്, ജൗഹര്‍ ഉദുമ, ജാഫര്‍ കല്ലഞ്ചിറ, ഷൈന്‍ കുണിയ, ഗോള്‍ഡന്‍ അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: Kerala, kasaragod, Police, March, MSF, chandera, CPM, DYFI, Assault, Attack, MSF Police station march on 8th