ASHA Protest | ആശാ വർകർമാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് മന്ത്രി ആർ ബിന്ദു
● 'ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഇടതുപക്ഷ സർക്കാർ പരിഗണിച്ചു'
● 'കേന്ദ്രസർക്കാരിന് ആശാ വർക്കർമാരുടെ ആവശ്യങ്ങളിൽ ഇടപെടാൻ സാധിച്ചില്ല'
● 'സർവകലാശാലയിലെ ഗവർണറുടെ പ്രസംഗത്തെക്കുറിച്ച് പ്രതികരിക്കാനില്ല'
കാസർകോട്: (KasargodVartha) ആശാ സമരത്തെ രാഷ്ട്രീയ എതിരാളികളുമായി ചേർത്ത് കെട്ടി മന്ത്രി ആർ ബിന്ദു. എം ജി സർവകലാശാലയെ യുജിസിയുടെ നമ്പർ വൺ കാറ്റഗറിയിൽ ഉൾപ്പെടുത്തിയ വിവരം അറിയിക്കാൻ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രമന്ത്രി വന്നപ്പോൾ മണി മുറ്റത്താവണി പന്തൽ പാട്ട് പാടിയപ്പോൾ മന്ത്രിയോടും കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് ആശമാർ കിട്ടയില്ലെന്ന് ആർ ബിന്ദു കുറ്റപ്പെടുത്തി. അവർക്ക് കേന്ദ്ര സർകാരിനോട് പറയാൻ ഒന്നും ഇല്ല. ആശാവർകർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർകാരാണ് ഇടതുപക്ഷ സർകാർ.
1000 രൂപയിൽ നിന്ന് ഓണറേറിയം 7000 രൂപയായി ഉയർത്തി രാജ്യത്തെ ഏറ്റവും ഉയർന്ന വേതനമാക്കിയത് ഇടതുസർകാർ ആണെന്ന് മന്ത്രി ആവർത്തിച്ചു. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർകാരാണെന്നും കേരളത്തിൻ്റെ സാമ്പത്തീക സ്ഥിതിയിൽ ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി സൂചന നൽകി.
സവര്‍കര്‍ എങ്ങനെയാണ് രാജ്യത്തിന്‍റെ ശത്രു ആകുന്നതെന്ന കാലികറ്റ് സർവകലാശാലയിലെ ഗവർണറുടെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി വ്യക്തമാക്കി. മാധ്യമങ്ങൾ വിവാദങ്ങൾക്ക് പുറകെ പോകുന്നുവെന്നും നല്ല വാർത്തകൾ കൊടുക്കണമെന്നും മന്ത്രി മാധ്യമങ്ങളെ ഉപദേശിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Minister R. Bindu linked the ASHA workers' protest with political opponents during a press conference in Kasaragod. She criticized the ASHA workers for not demanding their needs from the central government when the Union Minister visited, stating that the Left government in Kerala has already increased their honorarium significantly. She suggested that the primary responsibilities of ASHA workers lie with the central government and that Kerala has financial limitations. The minister also declined to comment on the Governor's speech at Calicut University and advised the media to focus on positive news.
#MinisterRBindu, #ASHAProtest, #KeralaPolitics, #LDFGovernment, #CentralGovernment, #PoliticalRow