Muhammad Riyas | 'ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍'; രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി; വീഡിയോ വൈറല്‍; സാമൂഹ്യ മാധ്യമങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങള്‍
Oct 8, 2022, 19:35 IST
ബേക്കല്‍: (www.kasargodvartha.com) ഓരോ ഭരണം വരുമ്പോഴും മന്ത്രിമാരെ വഷളാക്കാന്‍ ഉദ്യോഗസ്ഥരിലെ ചില അവതാരങ്ങള്‍ രംഗത്ത് ഇറങ്ങാറുണ്ടെന്നും അവരുടെ ലക്ഷ്യം കഴിഞ്ഞാല്‍ അടുത്ത ഭരണക്കാരെ പിടിക്കുമെന്നും കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രസംഗിച്ചപ്പോള്‍ പ്രസംഗത്തിലിടപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ മറുപടി. ഇടതുപക്ഷ മന്ത്രിമാര്‍ ഇത്തരം അവതാരങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരെല്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. സദസ്സ് വലിയ കയ്യടിയോടെയാണ് അത് സ്വീകരിച്ചത്.
ബേക്കല്‍ ടൂറിസം സെന്ററിന്റേയും ബിആര്‍ഡിസി ഓഫീസ് കെട്ടിടത്തിന്റേയും ശിലാ സ്ഥാപന ചടങ്ങിലാണ് ഉണ്ണിത്താന്റെ ചോദ്യവും മന്ത്രിയുടെ മറുപടിയും ഉണ്ടായത്. മന്ത്രിമാരെ വഷളാക്കാന്‍ കുറേ അവതാരങ്ങള്‍ വരുമെന്നും മന്ത്രിമാരെ വഷളമാക്കുന്നത് അതുപോലുള്ള ഉദ്യോഗസ്ഥരാണെന്നും അവര്‍ക്ക് ഒരു ലക്ഷ്യം ഉണ്ടെന്നും വാദിയെ പ്രതിയാക്കാനോ പ്രതിയെ വാദിയാക്കാനോ ഇവര്‍ക്ക് കഴിയുമെന്നും അത് അവരുടെ സ്ഥിരം ജോലിയാണെന്നും അതുകൊണ്ട് 'മാനവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെ പോലെ നിന്‍മുഖം' എന്ന് പറഞ്ഞ് ആളുകളെ സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണമെന്നും ഉണ്ണിത്താന്‍ പ്രസംഗിച്ചതോടെയാണ് തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വേദിയിലിരുന്ന മന്ത്രി പറഞ്ഞത്. എംപി അനുവാദം നല്‍കി മന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. തുടര്‍ന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഉണ്ണിത്താന്‍ പറഞ്ഞതൊക്കെ ശരിയാണ് എന്നാല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് തുള്ളുകയോ അതിന്റെ ചതിക്കുഴിയില്‍ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാരെന്നും അങ്ങൊന്ന് മനസിലാക്കുന്നത് നല്ലതാണെന്നും റിയാസ് പറഞ്ഞു. ഇതിന് ശേഷം മന്ത്രി സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അതേസമയം മന്ത്രിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. എംപിയുടെ പ്രസംഗത്തിനിടയില്‍ മന്ത്രി ഇടപെട്ട് സംസാരിച്ചതിനെ 'ഇത് ചാനല്‍ ചര്‍ച അല്ലെന്നാണ്' ചിലര്‍ കമന്റ് ചെയ്തത്. മറ്റുചിലര്‍ ശിവശങ്കറിന്റെ പേര് ഉയര്‍ത്തിക്കാട്ടുകയും ഇദ്ദേഹത്തിന്റെ പിന്നില്‍ ആരെന്ന ചോദ്യം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഇടതുപക്ഷ അനുഭാവികള്‍ ആവേശപൂര്‍വം വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.

Keywords: Latest-News, Kerala, Kasaragod, Political-News, Politics, Rajmohan Unnithan, Viral-Video, Video, Social-Media, Minister Muhammad Riyas, Rajmohan Unnithan MP, Minister Muhammad Riyas's mass response to Rajmohan Unnithan MP's speech.
< !- START disable copy paste -->