തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു
Nov 11, 2020, 18:50 IST
കാസര്‍കോട്: (www.kasargodvartha.com 11.11.2020) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. സര്‍വ്വേ ഡെപ്യൂട്ടി ഡയറക്ടര്‍ കെ കെ സുനില്‍, അധ്യക്ഷത വഹിച്ചു. ബി ഡി ഒ അരുണ്‍, ബ്ലോക്ക് പരിധിയില്‍ ഉള്‍പ്പെട്ട പഞ്ചായത്ത് വരണാധികാരികളായ കെ.രാജഗോപാലന്‍, അശോക് കുമാര്‍, അജിത് കുമാര്‍, രത്നാകരന്‍ ,അനൂപ്, രാധാകൃഷ്ണന്‍ അജികുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ സംബന്ധിച്ചു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ലെന്നും, മുസ്ലീം ദേവാലയങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍ പള്ളികള്‍, മറ്റ് ആരാധനാസ്ഥലങ്ങള്‍, മതസ്ഥാപനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള വേദിയായി ഉപയോഗിക്കാന്‍ പാടില്ല. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ, ഭാഷാ പരമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ, നിലവിലുള്ള ഭിന്നതകള്‍ക്ക് ആക്കം കൂട്ടുന്നതോ, പരസ്പരം വിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷികളോ,സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടുവാന്‍ പാടില്ലെന്നും, അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ, പതിനായിരം രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും യോഗത്തില്‍ വരണാധികാരി അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടന്നു. ബ്ലോക്ക് റിട്ടേണിങ് ഓഫീസറായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍ ആര്‍)കെ രവികുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടോമി ജോര്‍ജ് (കേരള കോണ്‍ഗ്രസ്), ടി വി ജയചന്ദ്രന്‍ (സിപിഎം), കെ കരുണാകരന്‍ നായര്‍ (കോണ്‍ഗ്രസ്), എന്‍ കെ രാഹുല്‍ (ബിജെപി), ലിജിന്‍ ഇരുപ്പക്കാട്ട് (കേരള കോണ്‍ഗ്രസ് എം), അബ്ദുള്‍ സലാം (ഐയുഎംഎല്‍), വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി കുഞ്ഞിക്കണ്ണന്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ബി ഡി ഒ എസ് രാജലക്ഷ്മി,വെള്ളരിക്കുണ്ട്, രാജപുരം, നീലേശ്വരം, ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷനുകളിലെ സബ് ഇന്‍സ്പെക്ടര്‍മാര്‍, ഇലക്ഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്മാര്‍ സംബന്ധിച്ചു.
യോഗത്തിനുശേഷം റിട്ടേണിംഗ് ഓഫീസര്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സംഘം വോട്ടെണ്ണല്‍ കേന്ദ്രമായ നിശ്ചയിച്ചിരിക്കുന്ന പരപ്പ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ബ്ലോക്ക് റിട്ടേണിംഗ് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ ആര്‍ സി റോഷ് പി ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വെങ്ങാട്ട് കുഞ്ഞിരാമന്‍, എ കെ ചന്ദ്രന്‍ പി വിജയകുമാര്‍, സി രവി, ടി എസ് നജീബ്, വി പി ജാനകി, കെ സി ചന്ദ്രന്‍, ബ്ലോക്ക് തല അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ എം വി സതീശന്‍ (ബി ഡി ഒ), ഹോസ്ദുര്‍ഗ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ് ഗോവിന്ദന്‍, നീലേശ്വരം ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ റിട്ടേണിംഗ് ഓഫീസര്‍മാരായ നീലേശ്വരം മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫെമി മരിയ തോമസ്, കാഞ്ഞങ്ങാട് പിഡബ്ല്യുഡി ബില്‍ഡിങ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി മധു, ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെന്റ് ഓഫീസര്‍ പി ടി ജയപ്രകാശ്, നീലേശ്വരം പിഡബ്ല്യുഡി ബില്‍ഡിംഗ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സി ബിജു, ചെറുവത്തൂര്‍ എ ഇ ഒ കെജി സനല്‍ഷാ, തൃക്കരിപ്പൂര്‍ മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ വി വരുണ്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ സംബന്ധിച്ചു.
Keywords: News, Kasaragod, Kerala, Politics, Political party, Meeting, Government, Election, Top-Headlines, Meeting of political party representatives related to the local government elections was convened.