Cabinet Reshuffle | എംബി രാജേഷ് മന്ത്രിസഭയിലേക്ക്; എഎന്‍ ശംസീര്‍ സ്പീകര്‍
Sep 2, 2022, 17:27 IST
തിരുവനന്തപുരം: (www.kasargodvartha.com) സ്പീകര്‍ എംബി രാജേഷിനെ മന്ത്രി സ്ഥാനത്തേക്കും എഎന്‍ ശംസീറിനെ സ്പീകര്‍ സ്ഥാനത്തേക്കും കൊണ്ടുവരാന്‍ സിപിഎം തീരുമാനം. സിപിഎം സംസ്ഥാന സെക്രടറിയായി തെരഞ്ഞെടുക്കപ്പെട്ട എംവി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്കാണ് രാജേഷിനെ പരിഗണിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രടേറിയറ്റാണ് ഇക്കാര്യം തീരുമാനിച്ചത്.
ഗോവിന്ദന്‍ മാസ്റ്റര്‍ വഹിച്ചിരുന്നത് തദ്ദേശം, എക്‌സൈസ് വകുപ്പുകളായതിനാല്‍ എംബി രാജേഷ് പകരക്കാരനാകുന്നതാകും ഉചിതമെന്ന് യോഗത്തില്‍ അഭിപ്രായമുണ്ടായെന്നാണ് വിവരം. ഗോവിന്ദന്‍ മാസ്റ്ററുടെ രാജിയോടെ കണ്ണൂരിന് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ശംസീറിനെ സ്പീകര്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്.

Keywords: #Short-News, Latest-News, Short-News, Top-Headlines, CPM, Politics, Government, Minister, MB Rajesh, AN Shamseer, MB Rajesh to become Minister, AN Shamseer chosen for Speaker post.
< !- START disable copy paste -->