ബജറ്റ് 2017: മുഖം മിനുക്കാന്‍ എം രാജഗോപാലിന്റെ തൃക്കരിപ്പൂര്‍ മണ്ഡലം
Mar 3, 2017, 14:04 IST
കാസര്‍കോട്: (www.kasargodvartha.com 03.03.2017) പ്രവാസി കാര്യ വികസനത്തെ സമ്പന്ധിച്ച നിയമസഭാ സമിതിയിലെ അംഗമായ എം രാജഗോപാല്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ ക്ഷേമ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. നോര്‍ക്കയുമായി ബന്ധപ്പെട്ട അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 61 കോടി കിട്ടിയത് അതിനുള്ള തെളിവാണ്.
കൂടാതെ ഗള്‍ഫില്‍ നിന്നും തിരിച്ചു വന്നവരുടെ കുടുംബങ്ങളുടെ മരണം, വിവാഹം, സാന്ത്വന സഹായം, അടിയന്തിര സഹായം എന്ന നിലക്ക് ചിലവഴിക്കാന്‍ 13 കോടി, ക്ഷേമനിധി പെന്ഷന് 500 ല്‍ നിന്നും 2000 മായി വര്‍ധിപ്പിച്ചു. ഒറ്റയടിക്കാണ് നാല് മടങ്ങ് വര്‍ധന. പ്രവാസികളുടെ പുനരധിവാസത്തിനു 18 കോടി, പയ്യന്നൂരില്‍ പുതിയ താലൂക്കു വരും. കയ്യൂര്‍ മ്യൂസിയം 50 ലക്ഷം. നീലേശ്വരം കച്ചേരിക്കടവ് പാലം, കൂടാതെ രാജാ റോഡ് വികസനത്തിനുമായി 40 കോടി ടോക്കണായി നല്കി. പദ്ധതിയുടെ രൂപരേഖ പൂര്‍ണമാകുന്നതോടെ ബാക്കി സംഖ്യ കുടി അനുവദിച്ചു കിട്ടുമെന്നും ബജറ്റില്‍ വിശദീകരണമുണ്ടായി. ഇതോടെ നിലേശ്വരം പട്ടണത്തിന്റെ മുഖഛായ മാറും.
ആയിരത്തില്‍പ്പരം കുട്ടികള്‍ പഠിക്കുന്ന സ്കുളുകളിന് പ്രത്യേക പരിഗണന നല്കി വികസനം സാധ്യമാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. അങ്ങനെ ജില്ലയില്‍ കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്കുള്, ബളാന്തോട് ഹയര്‍ സെക്കന്‍ഡറി സ്കുള്, മാലോം കസബ, ചായ്യോത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഉദുമ ഹയര്‍ സെക്കന്‍ഡറി സ്കുള്, കുണ്ടംകുഴി ഹയര്‍ സെക്കന്‍ഡറി സ്കുള്, അഡൂര്‍ ഹയര്‍ സെക്കന്‍ഡറി, മൊഗ്രാല്‍, ചെര്‍ക്കള സെന്‍ട്രല്‍ സ്കുള്, കുമ്പള തുടങ്ങിയ സ്കുളുകള്‍ സ്പെഷ്യല്‍ സ്കീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അന്താരാഷ്ട്ര നിലവാരത്തില്‍ വരുന്ന സ്കൂളുകളില്‍ തൃക്കരിപ്പൂരിലെ സി കൃഷ്ണന് നായര്‍ സ്മാരക ഹൈസ്സ്കൂളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. അഞ്ചു കോടിയാണ് ഈ സ്കുളിനെ ഹൈടെക്കാക്കാന്‍ വേണ്ടി വിനിയോഗിക്കുക.
എല്ലാ മണ്ഡലങ്ങളിലും ഇതു പോലെ ഓരോ സ്കൂളുകള്‍ തെരെഞ്ഞെടുത്തിട്ടുണ്ട്. നിലേശ്വരം എന്‍ എച്ച് - കച്ചേരിക്കടവ് - രാജാറോഡ് ബൈപാസ് റോഡും പാലവുമാണ് തൃക്കരിപ്പൂരിലെ പ്രധാന ഗതാഗത വികസനം. മലയോര ഹൈവേകളുടെ വികസനത്തില്‍ ഒമ്പത് ജില്ലകളിലായി പണം നീക്കിവെച്ചതില്‍ തൃക്കരിപ്പൂര്‍ മണ്ഡലവും ഉള്‍പ്പെടും.
മലയോര ഹൈവേ പാതക്ക് മണ്ഡലത്തിനായി രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആകെ മലയോര ഹൈവേക്ക് നീക്കിവെച്ച 3,500 കോടിയില്‍ പെടുന്നതാണിത്. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തന്നെ തീരദേശ ഹൈവേയുടെ നിര്‍മ്മാണത്തിനു തുടക്കമിടും. എട്ട് തീരദേശ ജില്ലകളും താണ്ടിയാണ് വികസനം കാസര്കോടെത്തിച്ചേരുന്നത്. 630 കിലോമാറ്ററാണ് പാതയുടെ ആകെ ദൂരം. ആദ്യ ഗഡു എന്ന നിലയില്‍ 6,500 കോടി രൂപ ഇതിനായി നീക്കെവെച്ചിട്ടുണ്ട്. വലിയപറമ്പ് പഞ്ചായത്തില്‍ ആകമാനം ഇതിന്റെ നേട്ടം കൊയ്യാനാകും. ചെറുവത്തൂരില്‍ തുറമുഖം വരുന്നതാണ് മറ്റൊരു നേട്ടമായി എടുത്തു കാണിക്കാനുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Related News
ബജറ്റ് സമഗ്രവികസനം സാധ്യമാക്കുന്നത്; കാഞ്ഞങ്ങാട് മണ്ഡലത്തിനും മികച്ച പരിഗണന കിട്ടി: മന്ത്രി ഇ ചന്ദ്രശേഖരന്
ബജറ്റ് 2017: ആവശ്യപ്പെട്ടവ അനുവദിച്ചു തന്നില്ല; നിരാശാ ബജറ്റെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്കിയ ബജറ്റ്; പുതിയ റവന്യൂ ജില്ല പിറക്കുന്നത് വടക്കന്‍ മേഖലയ്ക്ക് ഗുണം ചെയ്യും: കെ കുഞ്ഞിരാമന് എം എല്‍ എ
Keywords: Kasaragod, Kerala, news, Budget, MLA, Politics, Political party, Development project, M Rajagopalan, Budget includes district completely, Many packages offered for Trikarippur constituency in Kerala budget