മഞ്ചേശ്വരത്തെ എൽ ഡി എഫ് സ്ഥാനാർഥി വി വി രമേശൻ നാമനിർദേശ പത്രിക സമർപിച്ചു
Mar 18, 2021, 12:06 IST
കാസർകോട്: (www.kasargodvartha.com 18.03.2021) മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി വി വി രമേശൻ നാമനിർദേശ പത്രിക സമർപിച്ചു. കലക്ട്രേറ്റിൽ ഡെപ്യൂടി കലക്ടർ എം കെ ഷാജി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പ്രകടനമായാണ് പത്രിക സമർപണത്തിന് എത്തിയത്. എൽഡിഎഫ് നേതാക്കളായ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ഡോ. വി പി പി മുസത്വഫ, കെ ആർ ജയാനന്ദ, ബി വിരാജൻ, സിദ്ദീഖ് അലി മൊഗ്രാൽ, താജുദ്ദീൻ മൊഗ്രാൽ, മാട്ടുമ്മൽ ഹസൻ ഹാജി, എം ശങ്കർ റൈ, സി എ സുബൈർ, പി എച് അബ്ദുൽ ഖാദർ ഹാജി, കെ കെ അബ്ദുല്ലകുഞ്ഞി എന്നിവർ സംബന്ധിച്ചു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. യു ഡി എഫിനായി യൂത് ലീഗ് സംസ്ഥാന സെക്രടറി എ കെ എം അശ്റഫ് മത്സരിക്കുന്നു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആണ് എൻ ഡി എക്കായി ജനവിധി തേടുന്നു. കഴിഞ്ഞ തവണ 89 വോടിനാണ് സുരേന്ദ്രൻ പരാജയപ്പെട്ടത്.
2006 ൽ ഒരു തവണ ഒഴിച്ചു സ്ഥിരമായി മൂന്നാം സ്ഥാനത്ത് എത്തുന്ന എൽ ഡി എഫ് തദ്ദേശ തെരെഞ്ഞെടുപ്പിൽ കാഴ്ച വെച്ച മികച്ച പ്രകടനത്തിന്റെ ആതമവിശ്വാസവുമായാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ ആയിരുന്ന വി വി രമേശൻ അവിടെ നടത്തിയ വികസന പ്രവർത്തനങ്ങളും എൽ ഡി എഫ് ഉയർത്തിക്കാട്ടുന്നു.

Keywords: Kasaragod, News, Politics, Manjeshwaram, UDF, Muslim-league, News, Kerala, Top-Headlines, Manjeswaram UDF candidate AKM Ashraf files nomination papers.
< !- START disable copy paste -->