മഞ്ചേശ്വരം തെരെഞ്ഞെടുപ്പ് കോഴക്കേസ്; സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തും; കെ സുരേന്ദ്രൻ്റെ മൊഴിയെടുക്കൽ അന്വേഷണത്തിൻ്റെ അവസാനഘട്ടത്തിൽ
Jun 16, 2021, 19:08 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2021) ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തൽ നടത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തും.
ഇതിനായി അന്വേഷണസംഘം കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. കേസ് കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേറ്റ്, രഹസ്യമൊഴി എടുക്കുന്ന കീഴ് വഴക്കം ഇല്ലാത്തതിനാല്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക.
നിലവില്‍ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കി, തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കല്‍ എന്ന വകുപ്പ് മാത്രം ചുമത്തിയാണ് കേസ്. സുന്ദര നല്‍കുന്ന രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക.

ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേര്‍ക്കാനും ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. ഇവർക്ക് ചോദ്യം ചെയ്യലിൽ ഹാജരാകാൻ വൈകാതെ നോടീസ് നൽകും. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തുമെന്നാണ് വിവരം. ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ മാത്രമേ ചോദ്യം ചെയ്യാൻ നോടീസ് നൽകുകയുള്ളൂ എന്നാണ് ക്രൈംബ്രാഞ്ച് നൽകുന്ന സൂചന.
കേസിൽ ശക്തമായ തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. സുന്ദരയ്ക്ക് നൽകാനായി ബിജെപി നേതാക്കൾ വാങ്ങിയ മൊബൈൽ കടയുടമയുടെ മൊഴിയും, സുന്ദരയ്ക്ക് കോഴയായി കിട്ടിയ പണത്തിൽ ഒരു ലക്ഷം രൂപ സുഹൃത്ത് ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ രേഖകളും കേസിൽ പ്രധാന തെളിവുകളാണ്.
Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, BJP, K.Surendran, Niyamasabha-Election-2021, Police, Case, Bribe, Manjeswaram election bribery case; Sundara's secret statement will be recorded; K Surendran's statement in the final stages of the investigation.
< !- START disable copy paste -->