city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയില്‍; കേസ് തുടരുന്നുണ്ടോയെന്ന് കോടതി, രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കെ സുരേന്ദ്രന്‍

കൊച്ചി: (www.kasargodvartha.com 25.10.2018) മഞ്ചേശ്വരം തെരെഞ്ഞടുപ്പ് കേസ് വ്യാഴാഴ്ച രാവിലെ ഹൈക്കോടതി പരിഗണിച്ചു. പി.ബി. അബ്ദുര്‍ റസാഖ് മരണപ്പെട്ടതിനാല്‍ കേസ് തുടരുന്നുണ്ടോയെന്ന് കോടതി പരാതിക്കാരനായ കെ സുരേന്ദ്രനോട് ചോദിച്ചു. രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് കെ. സുരേന്ദ്രന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസ് സുരേന്ദ്രന്‍ പിന്‍വലിച്ചാല്‍ ആറ് മാസത്തിനകം തന്നെ മഞ്ചേശ്വരത്ത് ഉപതെരെഞ്ഞടുപ്പ് ഉണ്ടാകും.

പിന്‍വലിച്ചില്ലെങ്കില്‍ കോടതി തീരുമാനം വരും വരെ കാത്തിരിക്കേണ്ടി വരും. കോടതി വിധി വരുന്നതിന് മുമ്പ് തെരെഞ്ഞടുപ്പ് നടത്തിയാല്‍ അത് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ സാധ്യതകളെ പോലും അനിശ്ചിതത്വത്തിലാക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉപതെരെഞ്ഞടുപ്പ് നടന്നാല്‍ മണ്ഡലത്തില്‍ വിജയസാധ്യത ഉണ്ടെന്നാണ് ബി.ജെ.പി നേതൃത്വന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ സുരേന്ദ്രന്‍ കേസ് പിന്‍വലിച്ച് ധീരമായി തെരെത്തടുപ്പിനെ നേരിടണമെന്ന അഭിപ്രായം ബി.ജെ.പിക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരെ നില്‍ക്കുന്ന സര്‍ക്കാരിനും ഇടത് മുന്നണിക്കും കനത്ത പ്രഹരം നല്‍കാന്‍ ഉപതെരെഞ്ഞെടുപ്പിലൂടെ കഴിയുമെന്നും ബി.ജെ.പിയും സുരേന്ദ്രനും കണക്ക് കൂട്ടുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തെരെഞ്ഞടുപ്പില്‍ നിന്നും ബി.ജെ.പി ഒളിച്ചോടുന്നുവെന്ന യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും വിമര്‍ശനങ്ങളെ നേരിടേണ്ടി വരുമെന്നും ബി.ജെ.പി നേതൃത്വത്തിന് ബോധ്യമുണ്ട്. കള്ള വേട്ട് ചെയ്താണ് അബ്ദുര്‍ റസാഖിന്റെ വിജയമെന്ന് ആരോപിച്ചാണ് സുരേന്ദ്രന്‍ തെരെഞ്ഞെടുപ്പ് ഹര്‍ജി നല്‍കിയത്.

കേസില്‍ 291 പേരുവിവരങ്ങളാണ് സുരേന്ദ്രന്‍ കോടതിക്ക് നല്‍കിയത്. ഇതില്‍ 178 സാക്ഷികളെ വിസ്തരിച്ചു. ഇനി 67 പേരെ വിസ്തരിക്കാനുണ്ട്. ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. കേസ് നടപടിയുമായി മുന്നോട്ട് പോയാല്‍ ആറ് മാസത്തിനകം കേസ് അവസാനിക്കുമോ എന്നതും സംശയത്തിലാണ്. ബുധനാഴ്ച വീണ്ടും കോടതി കേസ് പരിഗണിക്കും.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയില്‍; കേസ് തുടരുന്നുണ്ടോയെന്ന് കോടതി, രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കെ സുരേന്ദ്രന്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kochi, Top-Headlines, court, Manjeshwaram, by-election, K.Surendran, BJP, High-Court, Politics, Manjeshwaram Election case in Court; K Surendran says Decision will be notified after 2 Days
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia