മലപ്പുറം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്; 17 ന് വിധിയറിയാം
Mar 9, 2017, 10:02 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 09.03.2017) മുന്‍ എം പിയും മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷനുമായിരുന്ന ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ 12ന് നടക്കും. ഏപ്രില്‍ 17 ന് വിധിയറിയാം. മാര്‍ച്ച് 16ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 23 ആണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു ഇ അഹമ്മദ് പാര്‍ലമെന്റ് മന്ദിരത്തില്‍ കുഴഞ്ഞുവീണ് മരിച്ചത്. ഈ ഒഴിവിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍ മുതല്‍ ഇ അഹമദിന്റെ മകള്‍ ഫൗസിയ തുടങ്ങിയ പേരുകളും ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
യുവതലമുറയ്ക്കു വേണ്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടേത് ദേശീയ നേതൃത്വത്തിലേക്ക് ഉയരാനുള്ള സൂചനയാണെന്നും സംസാരമുണ്ട്. കുഞ്ഞാലിക്കുട്ടിയായിരിക്കും ലീഗ് സ്ഥാനാര്‍ത്ഥിയെന്നാണ് പൊതുനിഗമനം. അതേസമയം ഇ അഹമ്മദിന്റെ മകള്‍ ഡോ. ഫൗസിയ ഷെര്‍സാദിനെ മത്സരിപ്പിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നു.
അതേസമയം, വിജയം വിദൂരത്താണെങ്കിലും ന്യൂനപക്ഷ പൊതുസമ്മതനെ ഇറക്കി മലപ്പുറത്ത് ചലനം സൃഷ്ടിക്കാമെന്ന് മോഹമാണ് ഇടതുപക്ഷത്തിന്. അതിന്റെ ഭാഗമായാണ് സംവിധായകന്‍ കമലിനെ സമീപിച്ചത്. സംഘ്പരിവാര്‍ വിവാദങ്ങള്‍ അദ്ദേഹത്തിന് ഗുണം ചെയ്യുമെന്നും കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാല്‍ ആമിയുടെ ചിത്രീകരണം കാരണം അദ്ദേഹം പിന്മാറിയെന്നാണ് വിവരം. മങ്കടയില്‍ നേരിയ വോട്ടിന് പരാജയപ്പെട്ട വി പി റഷീദലിയും പരിഗണനയിലുണ്ട്.
2009ല്‍ ടി കെ ഹംസയും 2014 ല്‍ പി കെ സൈനബയുമാണ് ഇ അഹമ്മദിന് എതിരെ മത്സരിച്ചത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ലോക്‌സഭ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവുമെന്നാണ് ഇടതുമുന്നണി കണക്കുകൂട്ടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, election, New Delhi, Malappuram, Lok Sabha constituency, E Ahmed, Muslim League, Malappuram Lok Sabha Constituency election on April 12