മജിബയല്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച
Jan 3, 2017, 13:00 IST
മഞ്ചേശ്വരം: (www.kasargodvartha.com 03/01/2017) മീഞ്ച ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡായ മജിബയല്‍ ഉപതെരഞ്ഞെടുപ്പ് ജനുവരി നാലിന് ബുധനാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ മജിബയല്‍ ഗവ. എല്‍ പി സ്‌കൂളിലൊരുക്കിയ രണ്ട് ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുക. നാല് സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനുളളത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി താമര ചിഹ്നത്തില്‍ ചന്ദ്രഹാസ ആള്‍വ, മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി ഏണി ചിഹ്നത്തില്‍ ഹസന്‍ കുഞ്ഞി, സി പി ഐ സ്ഥാനാര്‍ത്ഥിയായി അരിവാളും നെല്‍ക്കതിരും ചിഹ്നത്തില്‍ പി ശാന്താരാമ ഷെട്ടിയും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നക്ഷത്രം ചിഹ്നത്തില്‍ ശാന്താരാമ ഷെട്ടിയുമാണ് മത്സരിക്കുന്നത്.
ബി ജെ പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച യശോദ മരണപ്പെട്ടതിനെ തുടര്‍ന്നാണ് മജിബയല്‍ വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ്‌പെട്ടികള്‍ മീഞ്ച ഗ്രാമപഞ്ചായത്തോഫീസില്‍ സൂക്ഷിക്കും. വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ വോട്ടെണ്ണല്‍ നടക്കും.
വോട്ടെടുപ്പിനെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് നടക്കുന്ന രണ്ട് ബൂത്തുകളിലും വീഡിയോഗ്രാഫി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മജിബയല്‍ നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനത്തിനും ബുധനാഴ്ച ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Manjeshwaram, by-election, ward committee, Politics, Majbail ward by election on Wednesday.