city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mahila Congress | ഡെൽഹിയിൽ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസ്; സംസ്ഥാന തല ഐക്യദാർഢ്യം ശനിയാഴ്ച എറണാകുളത്ത്

കാസർകോട്: (www.kasargodvartha.com) ഗുസ്തി താരങ്ങൾക്ക് നേരെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗിക ചൂഷണത്തിൽ നീതി തേടി ഡെൽഹിയിലെ ജന്തർ മന്ദറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾക്ക് മഹിളാ കോൺഗ്രസിന്റെ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രനും ഭാരവാഹികളും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച കൊച്ചിയിൽ സംസ്ഥാന തല ഐക്യദാർഢ്യ സമ്മേളനം നടത്തുമെന്നും മുഴുവൻ സ്ത്രീ ജനങ്ങളും മഹിളാ കോൺഗ്രസ് ഏറ്റെടുത്ത് നടത്തുന്ന ഈ പോരാട്ടത്തിന് പിന്തുണ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

Mahila Congress | ഡെൽഹിയിൽ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസ്; സംസ്ഥാന തല ഐക്യദാർഢ്യം ശനിയാഴ്ച എറണാകുളത്ത്

ബ്രിജ് ഭൂഷണിനെതിരായ കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി സഭയിലെ വനിതാ മന്ത്രിമാരും അടക്കം മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഒരുവശത്ത് സ്ത്രീകൾക്ക് വേണ്ടി വാദിക്കുകയും മറുവശത്ത് വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുള്ള ലൈംഗിക ചൂഷണ പരാതിയിൽ മൗനം പാലിക്കുകയുമാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് മഹിളാ കോൺഗ്രസ് വ്യക്തമാക്കി.

പ്രധാനമന്ത്രി മോദി പുതിയ പാർലമെന്റ് മന്ദിരത്തിൽ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ തൊട്ടടുത്ത് അമിത് ഷായുടെ ആജ്ഞപ്രകാരം ഡെൽഹി പൊലീസ് അവരെ വേട്ടയാടുകയായിരുന്നു. മോദി സംസാരിക്കുമ്പോൾ ബ്രിജ് ഭൂഷൺ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തത് ലജ്ജാകരമാണ്. മാസങ്ങളായി തുടരുന്ന സമരപ്പന്തലിലേക്ക് പ്രധാനമന്ത്രിയോ മന്ത്രിസഭയിലെ ഏതെങ്കിലും മന്ത്രിമാരോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. നരേന്ദ്രമോദി മന്ത്രിസഭയിൽ ഏതിനെ കുറിച്ചും അഭിപ്രായം പറയുന്ന രണ്ട് വനിതാ മന്ത്രിമാരാണ് സ്മൃതി ഇറാനിയും മീനാക്ഷി ലേഖിയും. രണ്ടുപേരും ഇതിനെപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല മീനാക്ഷി ലേഖിയോട് ഇതിനെപ്പറ്റി ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്.

ബ്രിജ് ഭൂഷൻ്റെ ലൈംഗിക അതിക്രമത്തിനെതിരെ മാസങ്ങളായി സമരം ചെയ്യുന്ന ഇൻഡ്യയുടെ അഭിമാനതാരങ്ങളുടെ ശബ്ദം കേൾക്കാനോ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനോ തയ്യാറാവാത്തത് വേദനാജനകമാണ്. കോൺഗ്രസ് സമരക്കാർക്കൊപ്പവും സർകാർ ആരോപണവിധേയനായ ബിജെപി എംപിക്ക് ഒപ്പവുമാണ്. സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ സർകാർ സംവിധാനം ദുർവിനിയോഗം ചെയ്യുകയാണ്. മോദിയുടെ സാമൂഹ്യമാധ്യമസംഘം താരങ്ങൾക്കെതിരെ വ്യാജ ഫോടോ പ്രചരിപ്പിച്ച് അപമാനിച്ചതായും മിനി ചന്ദ്രൻ ചൂണ്ടിക്കാട്ടി.



അന്താരാഷ്ട്ര വേദികളിൽ ഇൻഡ്യയ്ക്ക് വേണ്ടി പോരാടിയവർ നീതിക്കുവേണ്ടി ദീർഘകാലം ശബ്ദിക്കേണ്ടിവരുന്നത് ഖേദകരമാണ്. കായികതാരങ്ങളുടെ സ്ഥിതി ഇതാണെങ്കിൽ സാധാരണക്കാരായ സ്ത്രീജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. മോദിയും അമിത് ഷായും എന്തിനാണ് ബ്രിജ് ഭൂഷണെ ഭയക്കുന്നതെന്നും എന്തുകൊണ്ടാണ് ഭൂഷണിന്റെ രാജി ആവശ്യപ്പെടാത്തതെന്നും മിനി ചന്ദ്രൻ ചോദിച്ചു. ലോകമെമ്പാടും മത്സരിച്ച് മെഡലുകൾ നേടിയ താരങ്ങൾ സത്യത്തിനുവേണ്ടി സമരം നടത്തുമ്പോൾ അവരെ കുറ്റവാളികളെപ്പോലെ കണക്കാക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

Mahila Congress | ഡെൽഹിയിൽ സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി മഹിളാ കോൺഗ്രസ്; സംസ്ഥാന തല ഐക്യദാർഢ്യം ശനിയാഴ്ച എറണാകുളത്ത്

വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രടറി കെ സിന്ദു, ജില്ലാ ജെനറൽ സെക്രടറി ജമീല അഹ്‌മദ്‌, ജില്ലാ വൈസ് പ്രസിഡന്റ് സുകുമാരി ശ്രീധരൻ എന്നിവരും സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Politics, Mahila Congress, Wrestlers, Delhi, Mahila Congress supports wrestlers who are struggling in Delhi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia