city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് മാറ്റത്തിന്റെ കൊടുങ്കാറ്റ് തീർക്കും; വിജയപ്രതീക്ഷയുമായി എം എ ലത്വീഫിന്റെ പടയോട്ടം

കാസർകോട്: (www.kasargodvartha.com 04.04.2021) പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ചതോടെ മണ്ഡലത്തിൽ ശക്തമായ ചലനമുണ്ടാക്കാൻ ഇടത് സ്ഥാനാർഥിക്കായി. അവികസിത കാസർകോടിന്റെ നൊമ്പരങ്ങളും വികസന സ്വപ്നങ്ങളും പങ്ക് വെച്ചാണ് ഇടതുപക്ഷം വോട് തേടിയത്.

ജില്ലാ ആസ്ഥാനം ഉൾപ്പെടുന്ന നിയമസഭാ മണ്ഡലമാണ്‌ കാസർകോട്‌. അറബിക്കടലിനോടും കർണാടകയോടും ചേർന്നുകിടക്കുന്നു. രൂപീകൃതമായപ്പോൾ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ച മണ്ഡലം ഇപ്പോൾ മുസ്ലിംലീഗിന്റെ കീഴിലാണ്. കാസർകോട്‌ നഗരസഭയും മൊഗ്രാൽപുത്തൂർ, മധൂർ, ചെങ്കള, ബദിയടുക്ക, കാറഡുക്ക, കുമ്പഡാജെ, ബെള്ളൂർ, ദേലമ്പാടി, മുളിയാർ പഞ്ചായത്തുകളുമായിരുന്നു മണ്ഡലത്തിലുണ്ടായിരുന്നത്‌. 2011ൽ പുനഃക്രമീകരിച്ചപ്പോൾ മുളിയാറും ദേലമ്പാടിയും ഉദുമ മണ്ഡലത്തിലേക്ക്‌ മാറി. നിലവിൽ കാസർകോട്‌ നഗരസഭ, മൊഗ്രാൽ പുത്തൂർ, ചെങ്കള, ബദിയടുക്ക, കുമ്പഡാജെ പഞ്ചായത്തുകൾ യുഡിഎഫും മധൂർ, കാറഡുക്ക, ബെള്ളൂർ പഞ്ചായത്തുകൾ ബിജെപിയും‌ ഭരിക്കുന്നു.

കാസർകോട് മാറ്റത്തിന്റെ കൊടുങ്കാറ്റ് തീർക്കും; വിജയപ്രതീക്ഷയുമായി എം എ ലത്വീഫിന്റെ പടയോട്ടം

നീണ്ട കാലം സി ടി അഹ്‌മദ്‌ അലി മന്ത്രിയായിട്ടും എടുത്തുപറയാവുന്ന ഒരു വികസന പദ്ധതിപോലും എത്തിക്കാനായില്ലെന്ന് ഇടതുപക്ഷം കുറ്റപ്പെടുത്തുന്നു. കാസർകോട്‌ നഗരസഭയിലെയും മധൂർ, ചെങ്കള, ചെമ്മനാട്‌ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക്‌ കുടിവെള്ളം ലഭിക്കുന്നത്‌ മുളിയാർ പഞ്ചായത്തിലെ ബാവിക്കര തടയണയിൽനിന്നാണ്‌. പതിറ്റാണ്ടുകളായി വേനൽകാലത്ത്‌ ഉപ്പുവെള്ളം കുടിക്കുന്ന ജനതയ്‌ക്ക്‌ മുളിയാറും ബാവിക്കരയും ഉദുമ മണ്ഡലത്തിന്റെ ഭാഗമായപ്പോഴാണ്‌ പ്രതീക്ഷയുടെ ചിറകുമുളച്ചത്‌. 2016ൽ എൽഡിഎഫ്‌ വാഗ്‌ദാനമായിരുന്നു ബാവിക്കരയിൽ സ്ഥിരം തടയണയും ഉപ്പുവെള്ളത്തിൽനിന്നുള്ള മോചനവും.

യുഡിഎഫ് കാലത്ത്‌ തറക്കല്ലിലൊതുങ്ങിയ കാസർകോട്‌ മെഡിക്കൽ കോളേജ്‌ യാഥാർഥ്യത്തിലെത്തിച്ചെന്ന് എൽഡിഎഫ് പറയുന്നു. മലയോര ഹൈവേ, മെകാഡം റോഡുകൾ, കിഫ്‌ബി, കാസർകോട്‌ പാകേജ്‌ പദ്ധതികൾ ഉപയോഗിച്ച്‌ ഹൈടെക്‌ സ്‌കൂളുകൾ, മധൂർ, കാസർകോട്‌ മല്ലികാർജുന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം എന്നിവയെല്ലാം എൽഡിഎഫ് സർകാരിന്റെ നേട്ടങ്ങളായി ചൂണ്ടിക്കാണിക്കുന്നു.

2011 മുതൽ മണ്ഡലത്തിന്റെ പ്രതിനിധിയായ എൻ എ നെല്ലിക്കുന്നിന് യുഡിഎഫ്‌ ഭരിച്ച കാലത്തും അവകാശപ്പെടാൻ ഒരു പദ്ധതിയുമില്ലെന്നും എൽഡിഎഫ്‌ സർകാർ കാസർകോടിനെ ചേർത്തുപിടിച്ചപ്പോൾ അതിന്റെ പിതൃത്വം അവകാശപ്പെടുകയാണിപ്പോഴെന്നും അവർ പറയുന്നു. 2019ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടായ മണ്ഡലമാണ്‌ കാസർകോട്‌. ഓരോ തെരഞ്ഞെടുപ്പിലും എൽഡിഎഫ് ‌വോട്‌ വർധിക്കുന്നു‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്‌ 21615 വോട്ടാണ്‌. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28567 വോടായും തദ്ദേശ തെരഞ്ഞെടുപ്പിൽ 37332 വോടായും വർധിച്ചു. ഇതെല്ലം എൽഡിഎഫിന്റെ പ്രതീക്ഷ കൂട്ടുന്നു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, INL, LDF, MA Latheef with the hope of victory.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia