വോട് തേടി മധൂർ പഞ്ചായത്ത് പര്യടനം പൂർത്തിയാക്കി എം എ ലത്വീഫ്
Mar 25, 2021, 19:03 IST
ഉളിയത്തടുക്ക: (www.kasargodvartha.com 25.03.2021) മാറ്റത്തിനായി വോട് അഭ്യർഥിച്ച് കാസർകോട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫിന്റെ പൊതു പര്യടനം തുടരുന്നു. വ്യാഴാഴ്ച മധൂർ പഞ്ചായത്തിലായിരുന്നു പര്യടനം. രാവിലെ കാസർകോട് പ്രസ്‌ക്ലബിൽ മൂന്ന് സ്ഥാനാർഥികളെയും അണിനിരത്തി നടന്ന പഞ്ചസഭ പരിപാടിയിൽ പങ്കെടുത്തു.
ശേഷം ചൂരി പഴയ പള്ളി പരിസരത്ത് നിന്നാരംഭിച്ച പര്യടനം ബട്ടമ്പാറ, ചൂരി, കാളിയങ്ങാട്, പാറക്കട്ട, പാറക്കട്ട ജങ്‌ഷൻ, പാറക്കട്ട എസ്‌പി ഓഫീസ് ജങ്‌ഷൻ, ഉദയഗിരി, ചെട്ടുംകുഴി, ഇസ്സത്ത് നഗർ, മന്നിപ്പാടി, എസ്‌പി നഗർ, മുട്ടത്തോടി, പന്നിപ്പാറ, കൊല്ലങ്കാന, അറന്തോട്, കുഞ്ചാർ, കൊല്യ, മധൂർ, ചേനക്കോട്, പട്‌ള റോഡ്, പട്‌ള ജങ്‌ഷൻ, പട്‌ള എ കെ ജി നഗർ, പട്‌ള കൊഹിനൂർ പള്ളി, പട്‌ള ബൂഡ്, മായിപ്പാടി, ശിരിബാഗിലു, പെരിയടുക്ക, നാഷണൽ നഗർ, ഐഎഡി ജങ്‌ഷൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഉളിയത്തടുക്കയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ എം രാമൻ, വി സുരേഷ്‌ബാബു, സുഭാഷ് പാടി, ഹൈദർ കുളങ്ങര, പ്രവീൺ പാടി, മുനീർ കണ്ടാളം, അസിനാർ നുള്ളിപ്പാടി, സഫീർ ഗുൽസാർ, വി കെ രമേശൻ സംസാരിച്ചു.
വെള്ളിയാഴ്‌ച രാവിലെ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം ബദിയടുക്ക പഞ്ചായത്തിൽ പര്യടനം നടത്തും. ചർളടുക്കയിൽനിന്ന് ആരംഭിച്ച് ചെടേക്കാൽ, മാന്യ, ബിർമിനടുക്ക, കട്ടത്തങ്ങാടി, നീർച്ചാൽ, മൻസിനപ്പാറ, ഏൽക്കാന, കന്യപ്പാടി, തൽപണജെ, ഗോളിയടുക്ക, മൂക്കംപാറ, ബജത്തടുക്ക, കാടമന, വിദ്യാഗിരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ബാറടുക്കയിൽ സമാപിക്കും.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, INL, LDF, MA Latheef visits Madhur Panchayath as election campaign.
< !- START disable copy paste -->