എം എ ലത്വീഫിന് 57.39 ലക്ഷത്തിന്റെ ആസ്തി; കയ്യിൽ 50,000 രൂപ
Mar 18, 2021, 22:28 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2021) മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം എ ലത്വീഫിന് 57,39,000 ലക്ഷം രൂപയുടെ ആസ്തി. ഭാര്യയുടെ പേരിൽ 18,00,000 രൂപയുടെ ആസ്തിയുമുണ്ട്. നാമനിർദേശ പത്രികയ്ക്കൊപ്പം സമർപിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ലത്വീഫിന്റെയും ഭാര്യയുടെയും കയ്യിൽ 50,000 രൂപ വീതമുണ്ട്.
വിവിധ ബാങ്കുകളിലായി 9,89,000 രൂപയുടെ നിക്ഷേപം ലത്വീഫിനുണ്ട്. അദ്ദേഹത്തിന്റെ പേരിൽ രണ്ട് കാറുകളുമുണ്ട്. ഭാര്യയുടെ പേരിൽ 7,50,000 രൂപ വിലമതിക്കുന്ന 25 പവൻ സ്വർണാഭരണങ്ങളും ഉണ്ട്. അഞ്ച് ലക്ഷം രൂപ മൂല്യമുള്ള വീട്, വിവിധ സ്ഥലങ്ങളിൽ 35 ലക്ഷം രൂപ വിലമതിക്കുന്ന 5.37 ഏകര്‍ ഭൂമി എന്നിവയും ലത്വീഫിനുണ്ട്. വ്യാവസായിക ആവശ്യത്തിന് എടുത്ത 56,25,552 രൂപയുടെ കടവുമുണ്ട്.

വ്യാഴാഴ്ച വരണാധികാരിയായ ആർഡിഒ പി ഷാജു മുമ്പാകെയാണ് എം എ ലത്വീഫ് പത്രിക നൽകിയത്. അബ്ദുല്‍ അസീസ് ഡമി സ്ഥാനാർഥിയായി പത്രിക നൽകിയിട്ടുണ്ട്. തായലങ്ങാടിയിൽ നിന്ന് പ്രകടനമായാണ് ആർഡിഒ ഓഫീസിൽ എത്തിയത്.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, LDF, MA Latheef has assets worth Rs 57.39 lakh; 50,000 in hand.
< !- START disable copy paste -->