city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗ്രാമത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്പ് നടത്തിയ നേതാവ്

രാമപുരം: (www.kasargodvartha.com 09.07.2018) ദേശീയ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവായിരുന്ന എം.എം. ജേക്കബ്ബിന്റെ തുടക്കം ജന്മദേശമായ രാമപുരത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മണ്ഡലം സെക്രട്ടറിയില്‍ നിന്ന്. സാമൂഹ്യ പ്രവര്‍ത്തകന്‍, യുവജന പരിശീലകന്‍, യുവജന വിദ്യാര്‍ത്ഥി ഡിഫന്‍സ് കൗണ്‍സില്‍ കണ്‍വീനര്‍, ഭുദാന പ്രസ്ഥാനം, ഭാരത് സേവകസമാജ് എന്നിവയുടെ സജീവ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം കെ.പി.സി.സി. സെക്രട്ടറി, ട്രഷറര്‍, കേരളാ സ്‌റ്റേറ്റ് സേവാദള്‍ ചെയര്‍മാന്‍, കോണ്‍ഗ്രസ് ഐഡിയോളജിക്കല്‍ സെല്ലിന്റെ കണ്‍വീനര്‍ എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.

എ.ഐ.സി.സി.യില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. നിരവധി ദേശീയ അന്തര്‍ദേശീയ സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ജേക്കബ്ബ്, പ്രഭാഷകന്‍, ലേഖകന്‍, ഗ്രന്ഥകര്‍ത്താവ്, അഭിഭാഷകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. സംഘടനാ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യയൊട്ടാകെ അറിയപ്പെട്ട എം.എം. ജേക്കബ്ബ് 1982 ല്‍ രാജ്യസഭാ അംഗമായി. 1988 ല്‍ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രാമത്തില്‍ നിന്നും ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് ചുവടുവെയ്പ് നടത്തിയ നേതാവ്

സബോര്‍ഡിനേറ്റ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍, പാര്‍ലമെന്ററി കാര്യ മന്ത്രി, ജലവിഭവകാര്യ മന്ത്രി, കോണ്‍ഗ്രസ് പാര്‍ട്ടി ചീഫ് വീപ്പ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി, ഗവര്‍ണര്‍ തുടങ്ങി അദ്ദേഹം വഹിച്ച പദവികള്‍ നിരവധിയാണ്.

വിവിധ രാജ്യങ്ങളില്‍ നടന്ന മുപ്പതോളം അന്തര്‍ദേശീയ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് എം.എം. ജേക്കബ്ബ് 1963 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന സാമൂഹ്യ പ്രവര്‍ത്തകരുടെ സമ്മേളനം, 1968 ല്‍ ജര്‍മ്മനിയിലെ ബോണില്‍ നടന്ന വികസ്വര രാജ്യങ്ങളിലെ യുവജന നേതാക്കന്മാരുടെ സമ്മേളനം, 1976 ല്‍ യു.എസ്.എയിലെ ക്ലീവ് ലാന്റില്‍ നടന്ന അന്തര്‍ദേശീയ സോഷ്യല്‍ അഡ്മിനിസ്‌റ്റേഷന്‍ പ്രവര്‍ത്തകയോഗം, 1975 ല്‍ മലേഷ്യയിലെ കോലാലംപൂരിലും, 1980 ല്‍ ശ്രീലങ്കയിലും നടന്ന റബ്ബര്‍ ഉദ്പാദത രാഷ്ട്രങ്ങളിലെ പ്രതിനിധികളുടെ സമ്മേളനം, 1986 ല്‍ ലണ്ടനില്‍ വച്ച് നടന്ന കോമണ്‍വെല്‍ത്ത് അംഗരാഷ്ട്രങ്ങളിലെ പാര്‍ലമെന്റ് മെമ്പര്‍മാരുടെ സമ്മേളനം, മധ്യ ആഫ്രിക്കയിലെ പാര്‍ലമെന്റ് അംഗങ്ങളുടെ സമ്മേളനം, ന്യൂയോര്‍ക്കില്‍ 1985 ലും, 1993 ലും നടന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗം, 1993 ല്‍ ഫ്രാന്‍സിലും, 1999 ല്‍ ആസ്ട്രിയയിലും നടന്ന ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഫറന്‍സ്, 1993 ലെ ഘാനയിലെ പാര്‍ലമെന്റ് അംഗങ്ങളുടെ പരിശീലന പരിപാടി, 1994 ല്‍ സൗത്ത് ആഫ്രിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നിരീക്ഷകന്‍, എന്നിങ്ങനെ വിവിധ ലോക, രാജ്യങ്ങളിലേയ്ക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M.M. Jacob, a multifaceted public figure, Politics, Congress, Death, news, KPCC, Conference, Kerala, Top-Headlines.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia