BJP Campaigning | ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി തുടക്കം കുറിച്ചു
Apr 7, 2023, 14:55 IST
കാസര്‍കോട്: (www.kasargodvartha.com) ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ബി ജെ പി പ്രത്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. ബി ജെ പി സ്ഥാപന ദിനമായ വ്യാഴാഴ്ച ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ബാങ്ക് റോഡില്‍ ചുമരെഴുത്ത് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതി അംഗം സവിത ടീചര്‍, കൗന്‍സില്‍ അംഗം എന്‍ സതീശന്‍, ജില്ലാ സെക്രടറി ഉമാ കടപ്പുറം, മഹിളാമോര്‍ച ജില്ലാ ഖജാന്‍ജി വീണ അരുണ്‍ ഷെട്ടി, വൈസ് പ്രസിഡന്റ് ശ്രീലത ടീചര്‍, ബി ജെ പി കാസര്‍കോട് മണ്ഡലം ജെനറല്‍ സെക്രടറി ഗുരു പ്രസാദ് പ്രഭു, കെ ജി മനോഹരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. 2024 ലാണ് ലോകസഭ തെരഞ്ഞടുപ്പ് നടക്കുന്നത്.