തൃക്കരിപ്പൂരിലെ ഇടത് സ്ഥാനാർഥി എം രാജഗോപാലൻ പത്രിക സമർപിച്ചു
Mar 16, 2021, 19:27 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 16.03.2021) എൽഡിഎഫ് സ്ഥാനാർഥി എം രാജഗോപാലൻ നാമനിർദേശ പത്രിക സമർപിച്ചു. നീലേശ്വരം ബ്ലോക് പഞ്ചായത്ത് ഓഫീസിൽ അസിസ്‌റ്റന്റ് റിടേണിങ് ഓഫീസർ രാജലക്ഷ്‌മിയുടെ മുമ്പാകെയാണ് പത്രിക സമർപിച്ചത്. സിപിഎം ജില്ല സെക്രടറി എം വി ബാലകൃഷ്ണൻ, എൽഡിഎഫ് നേതാക്കളായ പി ജനാർദനൻ, സാബു എബ്രഹാം, കെ പി വത്സലൻ, ടി വി ഗോവിന്ദൻ, കെ സുധാകരൻ, ഇ കുഞ്ഞിരാമൻ, മാധവൻ മണിയറ, സി പി ബാബു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയപുരയിൽ, സി ബാലൻ, പി സി ഗോപാലകൃഷ്ണൻ, ടി വി ശാന്ത, ജെയിംസ് പന്തമാക്കൽ, പി ആർ ചാക്കോ, എ അപ്പുക്കുട്ടൻ, ടി വി ബാലകൃഷ്ണൻ, രാജീവൻ പുതുക്കുളം എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. ഇത് രണ്ടാം തവണയാണ് തൃക്കരിപ്പൂരിൽ നിന്ന് രാജഗോപാലൻ ജനവിധി തേടുന്നത്.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കെ എം മാണിയുടെ മരുമകനായ എം പി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് ടിവി ഷിബിൻ ആണ്.
പരമ്പരാഗതമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന മണ്ഡലമാണ് തൃക്കരിപ്പൂർ. നിരവധി പാർടി ഗ്രാമങ്ങൾ ഉൾകൊള്ളുന്ന മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
Keywords: Kerala, News, Kasaragod, Trikaripur, Election, Niyamasabha-Election-2021, Top-Headlines, LDF, Political party, Politics, Left candidate M Rajagopalan from Thrikkarippur filed his nomination.
< !- START disable copy paste -->