രാജി തീരുമാനത്തിൽ നിന്നും ലീഗ് കൗൺസിലർമാർ പിൻമാറി; തീരുമാനം വാർഡ് കമിറ്റിയുടെ അഭ്യർത്ഥനയെ തുടർന്ന്
Jan 20, 2021, 07:36 IST
കാസർകോട്: (www.kasargodvartha.com 20.01.2021) ബി ജെ പിക്ക് നറുക്കെടുപ്പിലൂടെ കാസർകോട് നഗരസഭയിൽ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ പദവി ലഭിച്ചതിൽ പ്രതിഷേധിച്ച് കൗൺസിലർ സ്ഥാനം രാജിവെച്ച 13-ാം വാർഡ് കൗൺസിലർ അസ്മാ മുഹമ്മദും, 12-ാം വാർഡ് കൗൺസിലറും സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ തെരെഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ട മമ്മു ചാലയും രാജി തീരുമാനത്തിൽ നിന്നും പിൻമാറി.
ചൊവ്വാഴ്ച രാത്രി നടന്ന വാർഡ് കമിറ്റി യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജി പിൻവലിച്ചത്.
വീണ്ടും ഒരു തിരെഞ്ഞടുപ്പ് നടത്തുന്ന സാഹചര്യം ഉണ്ടാക്കി ജനങ്ങളെ പ്രയാസപ്പെടുത്തരുതെന്നും കോവിഡ് കാലത്ത് വാർഡിലെ ജനങ്ങൾക്ക് ക്ഷേമകാര്യങ്ങൾ നടത്തേണ്ട സാഹചര്യമാണെന്നുമാണ് വാർഡ് യോഗത്തിലുണ്ടായ പൊതുവികാരം.
ചൊവ്വാഴ്ച രാത്രി നടന്ന വാർഡ് കമിറ്റി യോഗ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജി പിൻവലിച്ചത്.
വീണ്ടും ഒരു തിരെഞ്ഞടുപ്പ് നടത്തുന്ന സാഹചര്യം ഉണ്ടാക്കി ജനങ്ങളെ പ്രയാസപ്പെടുത്തരുതെന്നും കോവിഡ് കാലത്ത് വാർഡിലെ ജനങ്ങൾക്ക് ക്ഷേമകാര്യങ്ങൾ നടത്തേണ്ട സാഹചര്യമാണെന്നുമാണ് വാർഡ് യോഗത്തിലുണ്ടായ പൊതുവികാരം.
ബി ജെ പി ക്ക് സ്റ്റാൻഡിങ് കമിറ്റി ലഭിക്കാനിടയായ സാഹചര്യം മുനിസിപൽ കമിറ്റിയുമായി ചർച ചെയ്യാനും യോഗം തീരുമാനിച്ചു.
പാർടിയെ വെല്ലുവിളിച്ചു കൊണ്ട് മത്സരിച്ച് വിജയിച്ച ലീഗിൻ്റെ രണ്ട് വിമത കൗൺസിലർമാരുടെ പിന്തുണ തേടാതെ സി പി എമിൻ്റെ ഏക കൗൺസിലറുടെ പിന്തുണ ഉറപ്പിച്ച് ബി ജെ പിയുടെ വിജയം തടയാനുള്ള ശ്രമമാണ് ലീഗ് നേതൃത്വം നടത്തിയതെന്നും, എന്നാൽ അവസാന നിമിഷം സി പി എം ലീഗിനെ പിന്തുണക്കാതെ മാറിനിൽക്കുകയായിരുന്നുവെന്ന യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ ലീഗ് നേതൃത്വത്തിന് കഴിഞ്ഞത് കൊണ്ടാണ് രാജി വെച്ച രണ്ട് കൗൺസിലർമാരും വാർഡ് കമിറ്റിയുടെ അഭ്യർത്ഥന മാനിച്ച് രാജി തീരുമാനത്തിൽ നിന്നും പിൻമാറാൻ കാരണമെന്നാണ് പാർടി കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്.
ലീഗിൻ്റെ വിമത കൗൺസിലർമാരുടെ സമ്മർദം കൊണ്ടാണ് സി പി എം സ്റ്റാൻഡിങ് കമിറ്റി തെരെഞ്ഞടുപ്പിൽ നിഷ്പക്ഷത പുലർത്താൻ കാരണമെന്നും ലീഗ് നേതൃത്വം കുറ്റപ്പെടുത്തുന്നു.
Keywords: Kerala, News, Kasaragod, Politics, LDF, Muslim-league, BJP, Kasaragod-Municipality, Top-Headlines, League councillors back out of resignation; The decision was made at the request of the ward committee.
< !- START disable copy paste -->