city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ച ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടി നേതാക്കളുടെ ശകാരം; ഏരിയാ കമ്മിറ്റി റിവ്യൂ യോഗത്തില്‍ വിഷയമുന്നയിച്ചു, പരാതി അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്

കാസര്‍കോട്: (www.kasargodvartha.com 24.01.2018) സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ച ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടി നേതാക്കളുടെ ശകാരം. സിപിഎം കാറഡുക്ക ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയും ഏരിയാ കമ്മിറ്റി അംഗവുമായ കെ. ജയനെയാണ് ബേഡകത്തെ ഏരിയാ നേതാക്കള്‍ ശകാരിച്ചതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന പരാതി. ബേഡകം വിഭാഗീയതയുമായി ബന്ധപ്പെട്ട് ജയന്‍ ഏരിയാ നേതാക്കളുടെ പ്രവര്‍ത്തനത്തെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് നേതാക്കളുടെ ശകാരത്തിന് കാരണമായത്.

പ്രതിനിധി സമ്മേളന ഹാളില്‍ വെച്ചും പിന്നീട് പുറത്തുവെച്ചും ജയനുമായി ഏരിയാ കമ്മിറ്റി അംഗങ്ങള്‍ തട്ടിക്കയറിയതായും ആക്ഷേപമുയര്‍ന്നിരുന്നു. പിന്നീട് ഫോണ്‍ വഴിയും ഇത് തുടര്‍ന്നുവത്രേ. സിപിഎം ജില്ലാ സമ്മേളനത്തിന് ശേഷമുള്ള കാറഡുക്ക ഏരിയാ കമ്മിറ്റിയുടെ റിവ്യൂ യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. മുള്ളേരിയ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലാണ് റിവ്യൂ യോഗം ചേര്‍ന്നത്. കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരന്‍ എം പി, ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.

പരാതി അന്വേഷിക്കുമെന്നാണ് ഈ യോഗത്തില്‍ വെച്ച് എം വി ബാലകൃഷ്ണന്‍ ഉറപ്പ് നല്‍കിയതെന്നാണ് വിവരം.
സിപിഎം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ച ഡിവൈഎഫ്‌ഐ നേതാവിന് പാര്‍ട്ടി നേതാക്കളുടെ ശകാരം; ഏരിയാ കമ്മിറ്റി റിവ്യൂ യോഗത്തില്‍ വിഷയമുന്നയിച്ചു, പരാതി അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, complaint, DYFI, Leader, District, Secretary, Leaders chide DYFI volunteer for judging Party Decision, Controversy

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia