city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Congress | കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ജനം കാതോര്‍ക്കുന്നുവെന്ന് കെപിസിസി സെക്രടറി അഡ്വ. സുബ്ബയ്യ റൈ; 'ഭാരത് ജോഡോ യാത്രയിലെ ജനസഞ്ചയം അത് വ്യക്തമാക്കുന്നു'

കുമ്പള: (www.kasargodvartha.com) രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ മതേതര പ്രസ്ഥാനമായ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും, രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ ജനസഞ്ചയം അത് വ്യക്തമാക്കുന്നുവെന്നും കെപിസിസി സെക്രടറി അഡ്വ. സുബ്ബയ്യ റൈ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ 138-ാമത് ജന്മദിനത്തോടനുബന്ധിച്ച് കുമ്പള മണ്ഡലം കോണ്‍ഗ്രസ് കമിറ്റി സംഘടിപ്പിച്ച പദയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
               
Congress | കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് ജനം കാതോര്‍ക്കുന്നുവെന്ന് കെപിസിസി സെക്രടറി അഡ്വ. സുബ്ബയ്യ റൈ; 'ഭാരത് ജോഡോ യാത്രയിലെ ജനസഞ്ചയം അത് വ്യക്തമാക്കുന്നു'

ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് രവി പൂജാരി അധ്യക്ഷത വഹിച്ചു. ബ്ലോക് കോണ്‍ഗ്രസ് പ്രസിഡണ്ട് ലക്ഷ്മണ പ്രഭു, കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, ദാസന്‍ കടപ്പുറം, ബശീര്‍ അഹ്മദ് സിദ്ദീഖ് മൊഗ്രാല്‍, പൃഥ്വിരാജ് തുമ്മ, ലോക്‌നാഥ് ഷെട്ടി, ഉമേഷ് മാസ്റ്റര്‍, രാമ കാര്‍ളെ, ഡോള്‍ഫിന്‍ ഡിസോസ, മാന കുമ്പള, രമേഷ് ഗാന്ധി നഗര്‍, ഹനീഫ് കുമ്പള, തോമസ് ഡിസോസ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kumbala, Congress, Political-News, Politics, KPCC Secretary Subbayya Rai said that people waiting for return of Congress.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia