city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രാജു കട്ടക്കയത്തിന്റെ ഡി സി സി ജനറൽ സെക്രടറി പദവി കെ പി സി സി റദ്ദ് ചെയ്തു; മലയോരത്ത്‌ കോൺഗ്രസിൽ പ്രതിഷേധം

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 25.03.2021) ഡിസിസി ജില്ലാ ജനറൽ സെക്രടറിയായി നിയമിതനായ രാജു കട്ടക്കയത്തിൻ്റെ പദവി റദ്ദ് ചെയ്ത് കെപിസിസി നേതൃത്വം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ജില്ലാ കോൺഗ്രസ് നേതൃത്വത്തിലേക്ക് അനേകം പേരുകൾ നിർദേശിച്ചിരുന്നു.എന്നാൽ ഈ ലിസ്റ്റിൽ വ്യാപകമായി ആക്ഷേപം ഉയർന്നതിനെ തുടർന്ന് എഐസിസി ഇടപെട്ട് പുതിയ നിയമനങ്ങളെല്ലാം താൽക്കാലികമായി റദ്ദ് ചെയ്യുകയായിരുന്നു. കോൺഗ്രസിൽ ഇത് വലിയ ഭിന്നത ഉണ്ടാക്കാനുള്ള സാധ്യത ഏറുകയാണ്.

രാജു കട്ടക്കയത്തിന്റെ ഡി സി സി ജനറൽ സെക്രടറി പദവി കെ പി സി സി റദ്ദ് ചെയ്തു; മലയോരത്ത്‌ കോൺഗ്രസിൽ പ്രതിഷേധം

മലയോരത്ത് ഏറെ ജന സമ്മതിയുള്ള രാജു കട്ടക്കയത്തിന് അർഹമായ സ്ഥാനമാണ് ഇപ്പോൾ ഗ്രൂപ് കളിയുടെ പേരിൽ റദ്ദ് ചെയ്യപ്പെട്ടത്. ഡി സി സി പ്രസിഡണ്ട് ഹകീം കുന്നിലിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജു കട്ടക്കയത്തിൻ്റെ സ്ഥാനം തെറിച്ചതെന്ന വിവരത്തെ തുടർന്ന് മലയോരത്തെ അണികൾക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സോഷ്യൽ മീഡിയയിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷനെതിരെ കട്ടക്കയം ഫാൻസ് പരസ്യമായി പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട്

സ്ഥാനം ചോദിച്ചിരുന്നില്ല.തന്നിട്ട് അപമാനിക്കും പോലെയായി ഈ നടപടിയെന്ന് രാജു കട്ടക്കയം കാസർകോട് വാർത്തയോട് പറഞ്ഞു. പാർടി നേതൃത്വം എന്ത് നെറികേട് കാട്ടിയാലും തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി പി വി സുരേഷിന്റെ വിജയത്തിന് ,വേണ്ടി പ്രവർത്തിക്കുമെന്നും രാജു കട്ടക്കയം കൂട്ടിച്ചേർത്തു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Vellarikundu, DCC, Congress, KPCC cancels Raju Kattakayam's post as DCC general secretary; Protest in Hillside Congress.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia