city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യുഎഇ കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രമുഖനായ ചെമ്മനാട്ടെ ഖാദർ കുന്നിൽ നിര്യാതനായി

ചെമ്മനാട്: (www.kasargodvartha.com 13.06.2021) യുഎഇ കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രമുഖനും ശാർജ കെഎംസിസി സംസ്ഥാന കമിറ്റി വൈസ് പ്രസിഡൻറുമായ ചെമനാട് നെച്ചിപ്പടുപ്പിലെ ഖാദർ കുന്നിൽ (62) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് മംഗളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച പുലർചെയോടെ മരണം സംഭവിക്കുകയായിരുന്നു.

                                                                      
യുഎഇ കെഎംസിസി സ്ഥാപക നേതാക്കളിൽ പ്രമുഖനായ ചെമ്മനാട്ടെ ഖാദർ കുന്നിൽ നിര്യാതനായി



ജീവകാരുണ്യ - സാമൂഹ്യമേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം മികച്ച പ്രാസംഗികനും സംഘാടകനുമായിരുന്നു. യുഎഇയിൽ റോള കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ നടത്തി വരികയായിരുന്നു.

പരവനടുക്കം കേന്ദ്രീകരിച്ച് മുസ്ലിം ലീഗിൽ പ്രവർത്തിച്ചാണ് രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്. പിന്നീട് പ്രവാസിയായപ്പോൾ അവിടെയും സംഘടനാ പ്രവർത്തനം കൊണ്ട് സജീവമായി. യുഎഇ കെഎംസിസി കേന്ദ്ര കമിറ്റി ഓർഗനൈസിങ് സെക്രടറി, ശാർജ ഇൻഡ്യൻ അസോസിയേഷൻ മാനജിംഗ് കമിറ്റി അംഗം, ചെമ്മനാട് സിഎച് സെന്റര്‍ യുഎഇ ചാപ്റ്റര്‍ പ്രസിഡന്റ്, ശാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് തുടങ്ങിയ നിരവധി പദവികൾ വഹിച്ചിരുന്നു.

അഹ്‌മദ്‌ കുന്നിൽ - ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സാറ.

മക്കൾ: അഹ്‌മദ്‌ നൗഫൽ (ഇസ്ലാമിക് ബാങ്ക് ദുബൈ), അഹ്‌മദ്‌ നവാഫ് (എഞ്ചിനിയർ), ഡോ. ആഇശത് സർഫാന, അഹ്‌മദ്‌ മുസമ്മിൽ, അഹ്‌മദ്‌ ജസീൽ (വിദ്യാർഥി, പിഎകോളേജ് മംഗളുറു), അഹ്‌മദ്‌ ആശിഖ് (വിദ്യാർഥി, ചിന്മയ വിദ്യാലയം).

സഹോദരങ്ങൾ: ബീഫാത്വിമ കുന്നിൽ, ത്വാഹിറ കുന്നിൽ, ജമീല കുന്നിൽ, റംല കുന്നിൽ, പരേതനായ മുഹമ്മദ് കുന്നിൽ.

മൃതദേഹം ഉച്ചയോടെ ചെമ്മനാട് ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kasaragod, Kerala, Chemnad, Death, Obituary, KMCC, UAE, Sharjah, Secretary, Politics, Paravanadukkam, Muslim-league, Masjid, Khadar Kunnil, one of the founding leaders of UAE KMCC, has passed away. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia