city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Politics | സിപിഎമിലേക്ക് പോകുന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരനെ 'വഞ്ചകന്‍' എന്ന് വിളിച്ച് കേരള കോണ്‍ഗ്രസ് നേതാവ് എംപി ജോസഫ്

കാസര്‍കോട്: (www.kasargodvartha.com) സിപിഎമിലേക്ക് പോകുന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. സി കെ ശ്രീധരനെ 'വഞ്ചകന്‍' എന്ന് വിളിച്ച് കേരള കോണ്‍ഗ്രസ് നേതാവ് എംപി ജോസഫ്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എം പി ജോസഫ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് സി കെ ശ്രീധരനെ വഞ്ചകനെന്ന് വിളിച്ചത്.
             
Politics | സിപിഎമിലേക്ക് പോകുന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരനെ 'വഞ്ചകന്‍' എന്ന് വിളിച്ച് കേരള കോണ്‍ഗ്രസ് നേതാവ് എംപി ജോസഫ്

ടി പി കേസിലെ പബ്ലിക് പ്രോസിക്യൂടറായിരുന്ന സി കെ ശ്രീധരന്‍ സിപിഎമിലേക്ക് എന്ന് വ്യക്തമാക്കിക്കൊണ്ട് ഷെക്സ്പിയറിന്റെ വിശ്വവിഖ്യാതമായ ജൂലിയസ് സീസര്‍ എന്ന നാടകത്തിലെ പ്രശസ്തമായ എറ്റ് റ്റു ബ്രൂടസ് (Et tu, Brutus) എന്ന വാക്കുപയോഗിച്ചാണ് സി കെ ശ്രീധരനെ 'വഞ്ചകന്‍' എന്ന് വിശേഷിപ്പിച്ചത്. നിരവധി പേരാണ് എംപി ജോസഫിന്റെ ഈ പോസ്റ്റില്‍ കമെന്റുമായി രംഗത്ത് വന്നിട്ടുള്ളത്.

പ്രതികരണങ്ങള്‍ ഇങ്ങനെ:

റിശാദ് പിടിഎച്
കോണ്‍ഗ്രസ് പാര്‍ടിയെ ഒരുവഴിക്കാക്കി ഈ മാടമ്പി പടിയിറങ്ങുമ്പോള്‍ കാസര്‍കോട്ടെ കോണ്‍ഗ്രസ്‌കാര്‍ സന്തോഷത്തിലാണ്. കാരണം ഇയാള്‍ കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് ആയിരുന്നപ്പോള്‍ പടിയിറക്കി വിട്ട ഈസ്റ്റ് എളേരി പഞ്ചായത് പ്രസിഡന്റ് ജെയിംസ് പന്തമാക്കലും കൂടെ 7 വാര്‍ഡ് മെമ്പര്‍മാരും 6000ത്തോളം പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് പഞ്ചായത് ഭരണവുമായി മടങ്ങി വരികയാണ്. സി കെ ശ്രീധരന്‍ ഒറ്റക്ക് ശനിയാഴ്ച പോകുമ്പോള്‍, 6000 പേരുമായി ജെയിംസേട്ടനും കൂട്ടരും ഞായറാഴ്ച മാതൃ പ്രസ്ഥാനത്തിലേക്ക് മടങ്ങി വരുന്നു. ഇതല്ലേ കാലത്തിന്റെ കാവ്യനീതി എന്ന് പറയുന്നത്.

കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും

ദാസ് മാധവന
സി കെ ശ്രീധരന്‍ പണ്ടേ പോകേണ്ടതായിരുന്നു ഇയാളെ സ്ഥാനാര്‍ഥിയാക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിന് നമസ്‌കാരം ഇയാളുടെ മുഖം കണ്ടാല്‍ ജനം വോട് ചെയ്യുമോ? ഉണ്ണിയെ കാണുമ്പോള്‍ അറിയാം ഊരിലെ പഞ്ഞം എന്ന് പറഞ്ഞപോലെ

അബ്ദുല്‍ നാസര്‍
ഞാന്‍ ഒരു മുസ്ലിം ലീഗുകാരനാണ് എന്നാലും പറയുകയാണ്. ഉദുമയിലും തൃക്കരിപ്പൂരില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ടി ഈ വഞ്ചകനെ സ്താനാര്‍ഥിയാക്കി സഹകരണ സംഘങ്ങളില്‍ നേതൃസ്താനത്ത് ഇരുത്തി യു ഡി എഫ് ഭരിക്കുമ്പോള്‍ പബ്‌ളിക് 'പ്രോസിക്യൂടറായും മറ്റും നിയമിച്ചു കോണ്‍ഗ്രസ് പാര്‍ടി കൊടുക്കാന്‍ പറ്റുന്നതല്ലാം കൊടുത്തു എന്നിട്ടും ആര്‍ത്തി തീര്‍ന്നില്ല പുതിയ മേച്ചല്‍ പുറം തേടി ഈ വഞ്ചകന്‍ പോകുകയാണ്.

ഷോബിന്‍ തോമസ്
സി കെ ക്ക് കിര്‍മാണി മനോജും, കൊടി സുനിയും ചേര്‍ന്ന് സ്വീകരണം നല്‍കും.

മനോഹരന്‍ കപ്പണക്കാല്‍
സിപിഎം എന്താ ചവറ്റുക്കൊട്ടയാണോ? എല്ലാ വെയിസ്റ്റുകളെല്ലാം അടിഞ്ഞുകൂടുന്നത് - സിപിഐഎംല്‍ ആണല്ലോ. പിന്നെ കോണ്‍ഗ്രസുകാരുടെ ഒരു ഗതികേടും

എം ഹുസൈന്‍
എല്ലാ ആനുകുല്യങ്ങളും വാങ്ങിച്ച് ഓഫറുമായി മറുകണ്ടം ഓടി, കോണ്‍ഗ്രസിന് ലാഭം

മാത്യു സെബാസ്റ്റ്യന്‍
തിരുത തോമയ്ക്ക് ഒരു കൂട്ട്

ഹരി ആര്‍
ജീവിതത്തിന്റെ അന്ത്യയാമങ്ങളില്‍ ശ്രീധരന്‍ വക്കീല്‍ പോകട്ടെ സാര്‍..

ചുവപ്പണിയട്ടെ..

ഇനി കോണ്‍ഗ്രസ്സില്‍ നിന്ന് ഒന്നും കിട്ടാനില്ലല്ലോ?

പടക്കം പൊട്ടിക്കുമോ?

സി കെ ശ്രീധരന്‍ സിപിഎമില്‍ ചേരുന്ന ശനിയാഴ്ച ഡിസിസി ഓഫീസില്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കാനുള്ള ആലോചനയും ചില കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നടത്തുന്നുണ്ടെന്നാണ് വിവരം. ആരോഗ്യ മന്ത്രിയായിരുന്ന എന്‍ കെ ബാലകൃഷ്ണനാണ് സി കെ ശ്രീധരനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് കോണ്‍ഗ്രസില്‍ സജീവമായിരുന്ന സി കെ ശ്രീധരന്‍ കെ കരുണാകരന്‍ പാര്‍ടി വിട്ട് ഡിഐസി രൂപീകരിച്ചപ്പോള്‍ കാസര്‍കോട്ടെ ജില്ലാ പ്രസിഡന്റായിരുന്നു. പിന്നീട് ഡിഐസി കോണ്‍ഗ്രസില്‍ ലയിച്ചപ്പോള്‍ സി കെയും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പിന്നീട് കാസര്‍കോട് ഡിസിസി പ്രസിഡന്റ് സ്ഥാനവും അദ്ദേഹം അലങ്കരിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം വരെ കോണ്‍ഗ്രസ് നല്‍കി അര്‍ഹമായ പദവികള്‍ എല്ലാം നല്‍കിയിട്ടും സി കെ ശ്രീധരന്‍ കാര്യമായ ഒരു രാഷ്ട്രീയ സംഭവവികാസങ്ങളും ഇല്ലാതിരിക്കുമ്പോളാണ് സിപിഎമിലേക്ക് ചേരുന്നത്. കോണ്‍ഗ്രസില്‍ നിന്നും ഒപ്പം കൂട്ടാന്‍ ഒരു പ്രവര്‍ത്തകന്‍ പോലും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകില്ലെന്നാണ് ഒരു പ്രമുഖ ഡിസിസി ഭാരവാഹി കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.
           
Politics | സിപിഎമിലേക്ക് പോകുന്ന കോണ്‍ഗ്രസ് നേതാവ് സി കെ ശ്രീധരനെ 'വഞ്ചകന്‍' എന്ന് വിളിച്ച് കേരള കോണ്‍ഗ്രസ് നേതാവ് എംപി ജോസഫ്

പെരിയ ഇരട്ട കൊലപാതക കേസില്‍ കോണ്‍ഗ്രസിനും കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബത്തിനും നിയമേപദേശം നല്‍കിയവരില്‍ ഒരാളായിരുന്നു കോണ്‍ഗ്രസ് നേതാവായിരുന്ന സി കെ ശ്രീധരന്‍. അദ്ദേഹം സിപിഎമിലേക്ക് പോകുന്നതോടെ ഈ കേസില്‍ പ്രതികളായ സിപിഎം നേതാക്കള്‍ക്കും പവര്‍ത്തകര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരാകുമോ എന്ന ചോദ്യവും ബാക്കിയാണ്. പാര്‍ടി വിടുന്ന സി കെ ശ്രീധരന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ വ്യാഴാഴ്ച കാസര്‍കോട്ട് വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നും സൂചനയുണ്ട്. അടുത്തിടെയാണ് സി കെ ശ്രീധരന്റെ പുസ്തക പ്രകാശന ചടങ്ങിന് മാത്രമായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കാഞ്ഞങ്ങാട്ട് എത്തിയത്. സി കെ ശ്രീധരനെ വാനോളം പുകഴ്ത്തിയാണ് മുഖ്യമന്ത്രി കാഞ്ഞങ്ങാട്ട് നിന്നും മടങ്ങിയത്. പിന്നാലെയാണ് സി കെ ശ്രീധരന്‍ സിപിഎമിലേക്ക് പോകുമെന്ന അഭ്യൂഹം പരന്നത്.

Keywords: Kerala Congress leader MP Joseph calls Congress leader CK Sreedharan, who is going to CPM, a 'traitor', Kerala,kasaragod,news,Top-Headlines,Politics,Political-News,Political party,Congress,CPM, Facebook.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia