മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ തൈ നട്ടു; 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതിക്ക് തുടക്കമായി
Jul 13, 2017, 16:56 IST
തിരുവനന്തപുരം: (www.kasargodvartha.com 13.07.2017) മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ മന്ത്രിമാര്‍ തൈനട്ടു, 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിക്ക് സംസ്ഥാന തലത്തില്‍ തുടക്കമായി. ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത് പച്ചക്കറിയാല്‍ വിഭവങ്ങളൊരുക്കാന്‍ സംസ്ഥാനത്തെ 63 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ജനകീയമായി കൃഷി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.
ജനങ്ങള്‍ക്ക് മാതൃകയായി സെക്രട്ടേറിയറ്റ് വളപ്പില്‍ തന്നെ ജീവനക്കാരുടെ സഹകരണത്തോടെ പച്ചക്കറി കൃഷിക്കാണ് ഉദ്ഘാടനത്തോടെ തുടക്കമായത്. മുഖ്യമന്ത്രിക്ക് പുറമെ, മന്ത്രിമാരായ വി എസ് സുനില്‍കുമാര്‍, എ കെ ബാലന്, ഇ ചന്ദ്രശേഖരന്, മാത്യു ടി തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന് കടന്നപ്പള്ളി, ഡോ. കെ ടി ജലീല്‍, കടകംപള്ളി സുരേന്ദ്രന്, എം എം മണി, ജെ മെഴ്സിക്കുട്ടി അമ്മ, കെ കെ ശൈലജ ടീച്ചര്‍, എ സി മൊയ്തീന്, കെ രാജു, ഡോ. ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്, പ്രൊഫ. സി രവീന്ദ്രനാഥ്, ജി സുധാകരന്, പി തിലോത്തമന് എന്നിവര്‍ തൈ നട്ടു.
ദര്‍ബാര്‍ ഹാളിന് സമീപമാണ് കൃഷിക്കായി സ്ഥലമൊരുക്കിയത്. കൃഷി ചെയ്യുകയെന്നത് സാമൂഹിക ഉത്തരവാദിത്വമായി വളര്‍ത്തിയെടുക്കണമെന്ന്, തുടര്‍ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാനും വിഷരഹിത പച്ചക്കറി ലഭ്യമാക്കാനും ജീവനക്കാരും വീട്ടമ്മമാരും എല്ലാതലത്തിലുമുള്ള ജനങ്ങളും ലഭ്യമായ സ്ഥലത്ത് കൃഷിക്കായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, News, Kerala, Vegitable, Pinarayi-Vijayan, Farming, Kerala CM inaugurates vegetable farming at Secretariat