കൂടിയും കുറഞ്ഞും കാസർകോട്ടെ പോളിംഗ്; കണക്ക് കൂട്ടി രാഷ്ട്രീയ പാർടികൾ
കാസർകോട്: (www.kasargodvartha.com 07.04.2021) നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 74.91 ശതമാനം പോളിങ് രേഖപ്പെടുത്തി. 2016 ൽ 78.51 ശതമാനായിരുന്നു പോളിംഗ്. ആകെയുള്ള 1058337 വോടര്‍മാരില്‍ 792837 പേര്‍ വോട് രേഖപ്പെടുത്തി. പോളിംഗിലുണ്ടായ 3.5 ശതമാനത്തോളം കുറവ് മുന്നണികൾക്ക് ഒരു പോലെ ആശങ്ക സമ്മാനിക്കുന്നുണ്ട്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ മഞ്ചേശ്വരത്താണ് ഏറ്റവും ഉയര്‍ന്ന പോളിങ് 76.81 ശതമാനം. 2016ൽ 76.33 ശതമാനമായിരുന്നു ഈ മണ്ഡലത്തിൽ പോളിംഗ്. 2011ൽ 75.2 ശതമാനം പേരാണ് വോടുകൾ രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരത്തെ പോളിംഗ് ശതമാനം കൂട്ടിയത്.
കാസര്‍കോട് 70.87 ശതമാനമാണ് പോളിംഗ്. 2016 ൽ 76.62 ശതമാനവും 2011ൽ 73.47 ശതമാനവും പോളിംഗ് നടന്ന മണ്ഡലമാണിത്. കഴിഞ്ഞ തവണ 80.45 ശതമാനം പേർ വോട് ചെയ്ത ഉദുമ മണ്ഡലത്തിൽ 75.56 ശതമാനം പേരേ ബൂതുകളിൽ എത്തിയുള്ളൂ. 2011ൽ 74.15 ശതമാനമായിരുന്നു പോളിംഗ്. കാഞ്ഞങ്ങാട് മണ്ഡലത്തിൽ 74.35 ശതമാനത്തിലേക്ക് താണു. 2016ൽ 78.66, 2011ൽ 78.5 എന്നിങ്ങിനെയായിരുന്നു പോളിംഗ് ശതമാനം. തൃക്കരിപ്പൂര്‍ 76.77 ശതമാനം ബൂതുകളിലെത്തി. 2016ൽ 81.88 ശതമാനവും 2011ൽ 80.28 ശതമാനവുമായിരുന്നു ഈ മണ്ഡലത്തിലെ പോളിംഗ് ശതമാനം.
പുരുഷ വോടര്‍മാരില്‍ 73 ശതമാനവും (377356 പേര്‍) സ്ത്രീകളിൽ 76.73 ശതമാനവും (415479 പേര്‍) വോട് രേഖപ്പെടുത്തി. ആകെയുള്ള ആറ് ട്രാന്‍സ്‌ജെന്‍ഡര്‍ വോടര്മാരില്‍ രണ്ട് പേരാണ് സമ്മതിദാനവകാശം വിനിയോഗിച്ചത്.
വോട്ടെല്ലാം പെട്ടിയിലായതോടെ ഇനി കണക്ക് കൂട്ടലിന്റെ കാലം. വോടെണ്ണാൻ ഇനിയും ഒരു മാസത്തോളം സമയമുണ്ട്. സ്ഥാനാർഥികൾക്കും മുന്നണികൾക്കും ജനഹിതത്തിന്റെ വിധിയറിയാൻ ആശങ്കയോടെ നീണ്ട കാത്തിരിപ്പ്.
Keywords: Kasaragod, Kerala, News, Politics, Niyamasabha-Election-2021, Poll, Vote, District, Manjeshwaram, Women, Man, Constituency, Kasargod polling; Political parties started calculation.
< !- START disable copy paste -->