കാസർകോട്ടെ എൽ ഡി എഫ് സ്ഥാനാർഥി എം എ ലത്വീഫ് നാമനിർദേശ പത്രിക സമർപിച്ചു
Mar 18, 2021, 12:50 IST
കാസർകോട്: (www.kasargodvartha.com 18.03.2021) മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എം എ ലത്വീഫ് നാമനിർദേശ പത്രിക സമർപിച്ചു. ആർഡിഒ ഓഫീസിൽ വരണാധികാരിയായ ആർഡിഒ പി ഷാജു മുമ്പാകെയാണ് പത്രിക നൽകിയത്. തായലങ്ങാടിയിൽനിന്നും പ്രകടനമായാണ് പത്രിക സമർപണത്തിന് എത്തിയത്.
കെ എ മുഹമ്മദ് ഹനീഫ, എം അനന്തൻ നമ്പ്യാരും, അസീസ് കടപ്പുറം, ടി കൃഷ്‌ണൻ, ബിജു ഉണ്ണിത്താൻ, അബ്ദുർ റഹ്‌മാൻ ബാങ്കോട്, ദാമോദരൻ ബള്ളിഗെ, മൊയ്‌തീൻ കുഞ്ഞി കളനാട്, ഹാരിസ് ബെഡി, എസ് സുനിൽ, സി വി കൃഷ്‌ണൻ, റഫീഖ് കുന്നിൽ, ഖലീൽ എരിയാൽ, സി എ ഷാഫി, മുനീർ കണ്ടാളം, പി കെ അബ്ദുർ റഹ്‌മാൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
ത്രികോണ മത്സര ചൂടിലാണ് കാസർകോട് മണ്ഡലം. പരമ്പരാഗതമായി യു ഡി എഫിനെ തുണയ്ക്കുന്ന മണ്ഡലത്തിൽ സിറ്റിംഗ് എം എൽ എ എൻ എ നെല്ലിക്കുന്ന് മൂന്നാം അങ്കത്തിന് ഇറങ്ങുന്നു. ബി ജെ പി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് എൻ ഡി എയ്ക്കായി മത്സരിക്കുന്നു.
യു ഡി എഫിനും ബി ജെ പിക്കും പിന്നിൽ സ്ഥിരമായി മൂന്നാം സ്ഥാനത്തായി പോകുന്ന എൽ ഡി എഫ് ഇത്തവണ വൻ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഐ എൻ എലിൽ ആയിരുന്നപ്പോൾ എം എ ലത്വീഫും എൻ എ നെല്ലിക്കുന്ന് നേതൃസ്ഥാനങ്ങളിൽ സഹപ്രവർത്തകരായിരുന്നു. സംസ്ഥാന സർകാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ഐ എൻ എൽ സംസ്ഥാന സെക്രടറി കൂടിയായ എം എ ലത്വീഫിലൂടെ ഒന്നാമതെത്താനാകുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ.
< !- START disable copy paste -->
കെ എ മുഹമ്മദ് ഹനീഫ, എം അനന്തൻ നമ്പ്യാരും, അസീസ് കടപ്പുറം, ടി കൃഷ്‌ണൻ, ബിജു ഉണ്ണിത്താൻ, അബ്ദുർ റഹ്‌മാൻ ബാങ്കോട്, ദാമോദരൻ ബള്ളിഗെ, മൊയ്‌തീൻ കുഞ്ഞി കളനാട്, ഹാരിസ് ബെഡി, എസ് സുനിൽ, സി വി കൃഷ്‌ണൻ, റഫീഖ് കുന്നിൽ, ഖലീൽ എരിയാൽ, സി എ ഷാഫി, മുനീർ കണ്ടാളം, പി കെ അബ്ദുർ റഹ്‌മാൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.
യു ഡി എഫിനും ബി ജെ പിക്കും പിന്നിൽ സ്ഥിരമായി മൂന്നാം സ്ഥാനത്തായി പോകുന്ന എൽ ഡി എഫ് ഇത്തവണ വൻ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഐ എൻ എലിൽ ആയിരുന്നപ്പോൾ എം എ ലത്വീഫും എൻ എ നെല്ലിക്കുന്ന് നേതൃസ്ഥാനങ്ങളിൽ സഹപ്രവർത്തകരായിരുന്നു. സംസ്ഥാന സർകാരിന്റെ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി ഐ എൻ എൽ സംസ്ഥാന സെക്രടറി കൂടിയായ എം എ ലത്വീഫിലൂടെ ഒന്നാമതെത്താനാകുമെന്നാണ് എൽ ഡി എഫ് പ്രതീക്ഷ.
Keywords: Kasaragod, Kerala, LDF, Politics, News, Collectorate, Top-Headlines, Kasargod LDF candidate MA Latheef has filed his nomination papers.