കാസർകോട്ട് വോടെണ്ണൽ പുരോഗമിക്കുന്നു; രണ്ട് റൗൻഡ് പിന്നിട്ടപ്പോൾ ഉദുമയിലും മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫ് മുന്നിൽ
May 2, 2021, 10:39 IST
കാസർകോട്: (www.kasargodvartha.com 02.05.2021) ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വോടെണ്ണൽ പുരോഗമിക്കുന്നു. രണ്ട് റൗൻഡ് പിന്നിട്ടപ്പോൾ ഉദുമയിലും മഞ്ചേശ്വരത്തും കാസർകോട്ടും യുഡിഎഫ് മുന്നിലാണ്. ഒന്നാം ഘട്ടത്തിൽ കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരിലും എൽഡിഎഫും ലീഡ് ചെയ്യുന്നു.
ഉദുമയിൽ രണ്ടാം റൗൻഡ് പിന്നിട്ടപ്പോൾ യുഡിഎഫ് സ്ഥാനാർഥി ബാലകൃഷ്ണന്‍ പെരിയ 3479 വോടിന് ലീഡ് ചെയ്യുന്നു. ബാലകൃഷ്ണന്‍ പെരിയ 9620 വോടും എൽഡിഎഫിലെ അഡ്വ. സി എച് കുഞ്ഞമ്പു 6141 വോടും എൻഡിഎയിലെ എ വേലായുധന്‍ 3888 വോടും നേടി.
മഞ്ചേശ്വരത്ത് രണ്ടാം റൗൻഡ് പിന്നിട്ടപ്പോൾ യുഡിഎഫ് സ്ഥാനാർഥി എകെഎം അശ്‌റഫ് 1834 വോടിന് ലീഡ് ചെയ്യുന്നു. അശ്‌റഫ് 9352 വോടും എൽഡിഎഫിലെ വിവി രമേശന്‍ 3937 വോടും എൻഡിഎയിലെ കെ സുരേന്ദ്രന്‍ 7518 വോടുംനേടി.
കാസര്‍കോട് രണ്ടാം റൗൻഡ് പിന്നിട്ടപ്പോൾ യുഡിഎഫ് സ്ഥാനാർഥി എന്‍എ നെല്ലിക്കുന്ന് 2222 വോടിന് ലീഡ് ചെയ്യുന്നു. നെല്ലിക്കുന്ന് 8574 വോടും എൻഡിഎയിലെ അഡ്വ. കെ ശ്രീകാന്ത് 6352 വോടും എൽഡിഎഫിലെ എംഎ ലത്വീഫ് 3101 വോടും നേടി.
കാഞ്ഞങ്ങാട് ഒന്നാം റൗൻഡ് പിന്നിട്ടപ്പോൾ എൽഡിഎഫിലെ ഇ ചന്ദ്രശേഖരന്‍ 2419 വോടിന് ലീഡ് ചെയ്യുന്നു.
വോട് നില: ഇ ചന്ദ്രശേഖരൻ 5285, പിവി സുരേഷ് (യുഡിഎഫ്) 2866, ബല്‍രാജ് (എന്‍ഡിഎ): 1004.
മഞ്ചേശ്വരം മണ്ഡലത്തിൽ 336 പോളിംഗ് ബൂതുകളുണ്ട്. വോടെണ്ണലിന് 17 റൗൻഡ് ഉണ്ടാവും. കാസർകോട് 296 ബൂതുകൾ, 15 റൗൻഡ്. ഉദുമ 316 ബൂതുകൾ 16 റൗൻഡ്. കാഞ്ഞങ്ങാട് 336 ബൂതുകൾ, 17 റൗൻഡ്. തൃക്കരിപ്പൂർ 307 ബൂതുകൾ, 16 റൗൻഡ്. ഒരു റൗൻഡിൽ 20 ബൂതുകളാണ് എണ്ണുന്നത്.
< !- START disable copy paste -->