city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ യു ഡി എഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് പത്രിക സമർപിച്ചു

കാസർകോട്: (www.kasargodvartha.com 17.03.2021) മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് നാമനിർദേശ പത്രിക സമർപിച്ചു. മാലിക് ദീനാർ, നെല്ലിക്കുന്ന് മഖ്ബറകളിൽ പ്രാർഥന നടത്തിയ ശേഷം എം ജി റോഡിലെ വിപി ടവറിൽ നിന്ന് പ്രകടനമായാണ് പത്രിക സമർപണത്തിന് എത്തിയത്. സി ടി അഹ്‌മദ് അലി, ടി ഇ അബ്ദുല്ല, കല്ലട്ര മാഹിൻ ഹാജി, ഹകീം കുന്നിൽ, പി എ അശ്‌റഫ് അലി, അബ്ബാസ് ബീഗം, കരിവെള്ളൂർ വിജയൻ, അബ്ദുല്ല കുഞ്ഞി ചെർക്കള, വി പി അബ്ദുൽ ഖാദർ, ആർ ഗംഗാധരൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

                                                                            
കാസർകോട്ടെ യു ഡി എഫ് സ്ഥാനാർഥി എൻ എ നെല്ലിക്കുന്ന് പത്രിക സമർപിച്ചു



ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് ആണ് എൻഡിഎ സ്ഥാനാർഥി. എൽഡിഎഫിനായി ഐ എൻ എൽ സംസ്ഥാന സെക്രടറി എം എ ലത്വീഫ് ജനവിധി തേടുന്നു. കഴിഞ്ഞ കുറെ തെരെഞ്ഞെടുപ്പുകളിലായി ബി ജെ പി രണ്ടാം സ്ഥാനത്തെത്തുന്ന മണ്ഡലമാണിത്.

തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് എൻ എ നെല്ലിക്കുന്ന് മത്സരത്തിനിറങ്ങുന്നത്. മുസ്ലിം ലീഗിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനാവുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ.


Keywords: Kasaragod, Kerala, News, UDF, Muslim-league, Politics, Top-Headlines, Nomination, N A Nellikunnu, Kasaragod UDF candidate NA Nellikunnu has filed his nomination.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia