city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് 5000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും, സമസ്ത മേഖലയെയും സ്പര്‍ശിച്ച് എന്‍ഡിഎയുടെ വികസന പത്രിക പുറത്തിറക്കി

കാസര്‍കോട്: (www.kasargodvartha.com 03.04.2021) മണ്ഡലം എൻഡിഎ സ്ഥാനാർഥി അഡ്വ. കെ ശ്രീകാന്ത് വികസന പത്രിക വാർത്താസമ്മേളനത്തിൽ പുറത്തിറക്കി. കേരളം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോടിനെ അവഗണിച്ചു എന്നത് സത്യമായ വസ്തുതയാണെന്നും വികസന മുരടിപ്പില്‍ താഴ്ന്നുപോയ കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാർഥിയെ വിജയിപ്പിച്ചാല്‍ അടുത്ത അഞ്ച് വര്‍ഷം സമസ്ത മേഖലയിലും വികസമുണ്ടാക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 5000 കോടിയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടപ്പാക്കുമെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

കാസർകോട്ട് 5000 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും, സമസ്ത മേഖലയെയും സ്പര്‍ശിച്ച് എന്‍ഡിഎയുടെ വികസന പത്രിക പുറത്തിറക്കി


വികസന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

1. തീരദേശമേഖലയിലെ മല്‍സ്യതൊഴിലാളികള്‍ നേരിടുന്ന രൂക്ഷമായ കടലാക്രമണത്തെ ചെറുക്കുന്നതിന് വേണ്ടി കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് വേണ്ടി പ്രയത്‌നിക്കും. കടലോര മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്നതിന് നടപടിയെടുക്കും.

2. തീരദേശ മേഖല ദീര്‍ഘകാലമായി അനുഭവിക്കുന്ന ഭൂമി പ്രശ്‌നവും പട്ടയപ്രശ്‌നവും പരിഹരിക്കും.

3. പയസ്വിനിപുഴയില്‍ ചെക് ഡാം നിര്‍മിച്ച് കാറഡുക്ക പഞ്ചായത്തിലും കാസര്‍കോട് നഗരസഭാ പരിധിയിലും കുടിവെള്ളം ലഭ്യമാക്കും. പ്രധാനമന്ത്രിയുടെ ജല്‍ജീവന്‍ മിഷന്‍ പ്രകാരമുള്ള കുടിവെള്ള പദ്ധതി ജനങ്ങളിലേക്കെത്തിക്കും.

4. മണ്ഡലത്തിലെ ഉള്‍ഭാഗങ്ങളടക്കമുള്ള എല്ലാ റോഡുകളും പുനര്‍നിര്‍മിച്ച് ഉന്നതനിലവാരത്തോടു കൂടി സഞ്ചാരയോഗ്യമാക്കും.

5. പിന്നോക്കജില്ല എന്ന പേര് മാറ്റുന്നതിന് തൊഴിലധിഷ്ഠിത കോഴ്‌സുകളോടുകൂടിയ കോളേജുകള്‍ നിര്‍മിക്കുന്നതിന് മുന്‍കൈയെടുക്കും.

6. സംരക്ഷിതവനമേഖലയോടു ചേര്‍ന്നു നില്‍ക്കുന്ന പഞ്ചായത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്ന കാട്ടുമൃഗങ്ങളുടെ ശല്യത്തിന് വനസംരക്ഷക വകുപ്പുമായി സഹകരിച്ച് നടപടി സ്വീകരിക്കും.

7. കൃഷിക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിഗദ്ഗ സമിതിയുമായി ആലോചിച്ച് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

8. മണ്ഡലത്തിലെ അടയ്ക്കാ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കാണാതെ പോവുകയാണ് കേരളം ഭരിക്കുന്ന സര്‍കാര്‍. അടയ്ക്ക, കുരുമുളക്, കശുവണ്ടി, തെങ്ങ്, കൊകോ എന്നീ വിളകള്‍ക്ക് വിപണി ഉണ്ടാക്കുന്നതിനും കൃഷിക്ക് വേണ്ടിയുള്ള ജലസേചന പദ്ധതി പ്രാവര്‍ത്തികമാക്കാനും പ്രയത്‌നിക്കും. കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്രസര്‍കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കര്‍ഷകരിലേക്കെത്തിക്കും.

9. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ 20 ശതമാനം പേരും മരിച്ചു കഴിഞ്ഞു. ബാക്കിയുള്ളവരുടെ ജീവിതം ദുരിതപൂര്‍ണമാണ്. അവര്‍ക്കവകാശപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും.

10. ആരോഗ്യമേഖലയില്‍ ജനങ്ങള്‍ നേരിടുന്ന ചികിത്സാ ദൗര്‍ഭല്യം പരിഹരിക്കുന്നതിന് സൂപെര്‍സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

11. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി, റോഡിയോളജി, ഡയാലിസിസ് എന്നീ വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

12. എയിംസ് ആശുപത്രി ആരംഭിക്കുന്നതിന് പ്രയത്‌നിക്കും.

13. നെയ്ത്ത്, മണ്‍പാത്രനിര്‍മാണം, മരപ്പണി, സ്വര്‍ണ്ണപണി, കൊല്ലപ്പണി എന്നീ പരമ്പരാഗത തൊഴിലാളികളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും തൊഴില്‍ നൈപുണ്യം വികസിപ്പിച്ച് സ്വയം പര്യാപ്തമാക്കുന്നതിനും വേണ്ട പദ്ധതികള്‍ ആവിഷ്‌കരിക്കും.

14. സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.

15. തീരദേശ ഹൈവേ പ്രാവര്‍ത്തികമാവുമ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന മീൻ തൊഴിലാളികള്‍ക്ക് ഭൂമി ലഭിക്കാനുള്ള നടപടി സ്വീകരിക്കും.

16. മെമു തീവണ്ടി സൗകര്യം മംഗലാപുരം വരെ വ്യാപിപ്പിക്കും.

17. തൊഴില്‍പരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് യുവതലമുറയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി വാഹനങ്ങളുടെ സ്‌പെയര്‍പാട്‌സ് യൂണിറ്റുകള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.

18. പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകമായി വുമണ്‍സ് കോളേജ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കും.

19. നഗരസഭ ഉള്‍പ്പെടെ കാസര്‍കോട് മണ്ഡലം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ആരംഭിക്കും.

20. പ്ലാന്റേഷന്‍ കശുവണ്ടി ഉല്‍പാദന മേഖലയിലൂടെ കടന്നുപോകുന്ന റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കും.

21. വനിതാ വകിസനത്തിന് വേണ്ടി ആവിഷ്‌കരിച്ച കുടുംബശ്രീ ഇന്ന് ഭരിക്കുന്ന പാര്‍ടിയുടെ കൈയ്യില്‍ നിന്നും മോചിപ്പിച്ച് അതിന്റെ പ്രയോജനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കാനുള്ള നടപടി സ്വീകരിക്കും.

22. എംഎല്‍എ ഫൻഡ്, സിആര്‍എസ് ഫൻഡ്, സ്വകാര്യ നിക്ഷേപം തുടങ്ങിയവ സംയോജിപ്പിച്ച് മണ്ഡലത്തില്‍ 5000 കോടി രൂപയുടെ വികസനം അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കും.

23. ശ്രീ കയ്യാര്‍ കിഞ്ഞണ്ണറയ്ക്ക് ഉചിതമായ സ്മാരകം നിര്‍മിക്കും.

24. വിദ്യാർഥികള്‍ക്ക് അന്തര്‍സംസ്ഥാനയാത്രക്ക് കെ എസ് ആര്‍ ടി സിയില്‍ യാത്രാ സൗജന്യം ഏര്‍പെടുത്താന്‍ ഇടപെടല്‍ നടത്തും.

25. ഭാഷാ-ന്യൂനപക്ഷ മേഖലയുള്‍പ്പെടുള്ള അകാഡമി സംയോജിപ്പിച്ച് പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കും.

26. ആയുഷ്മാന്‍ ഭാരത് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പരമാവധി ആളുകള്‍ക്ക് ലഭ്യമാകും.

27. പ്രവാസികളുടെ ക്ഷേമത്തിനായി പ്രത്യേക പാകേജ് തയ്യാറാക്കി നടപ്പാക്കും.

28. പിഎംഎവൈ പദ്ധതി വഴി വീടില്ലാത്ത മുഴുവന്‍ പേര്‍ക്കും വീട് ലഭിക്കുന്നതിന് നടപടി സ്വീകരിക്കും.

29. കാസര്‍കോട് മെഡികല്‍ കോളജ് യാഥാർഥ്യമാക്കും

30. കാസര്‍കോട് ഒരു റെയില്‍വേ ടെര്‍മിനല്‍ ആരംഭിക്കാന്‍ പ്രയത്‌നിക്കും.

31. രാത്രി സമയങ്ങളില്‍ കച്ചവടസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കും

32. പിഎസ്‌സി പരീക്ഷകളില്‍ പ്രാദേശിക തലത്തില്‍ ഉദ്യോഗാര്‍ഥ്വികള്‍ക്ക് കൂടുതല്‍ ഉദ്യോഗം ലഭിക്കുന്നതിനുള്ള സൗകര്യം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.


Keywords:  Kasaragod, Kerala, News, Samastha, NDA, BJP, Adv.Srikanth, Election, Politics, Top-Headlines, Kasaragod to implement Rs 5,000 crore development work, NDA releases development manifesto.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia