city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Minister visited | ബെല്ലാരയില്‍ പൊലീസ് വളഞ്ഞിട്ട് തല്ലിയ കാസര്‍കോട്ടെ ബിജെപി നേതാവിനെ ആശ്വസിപ്പിക്കാന്‍ കര്‍ണാടക മന്ത്രി എത്തി; നടപടിയുടെ കാര്യത്തില്‍ പാര്‍ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് നഗരസഭ കൗണ്‍സിലര്‍ പി രമേശ്

കാസര്‍കോട്: (www.kasargodvartha.com) യുവമോര്‍ച നേതാവ് പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുള്ള്യയിലെത്തിയപ്പോള്‍ കര്‍ണാടക പൊലീസ് വളഞ്ഞിട്ട് തല്ലിയ കാസര്‍കോട്ടെ ബിജെപി നേതാവ് പി രമേശിനെ ആശ്വസിപ്പിക്കാന്‍ കര്‍ണാടക മന്ത്രി എത്തി. കര്‍ണാടക ഫിഷറീസ്-ഉള്‍നാടന്‍ ഗതാഗത വകുപ്പ് മന്ത്രി എസ് അങ്കാരയാണ് വെള്ളിയാഴ്ച രാവിലെ രമേശിന്റെ താളിപ്പടുപ്പിലെ വീട്ടിലെത്തിയത്.
                          
Minister visited | ബെല്ലാരയില്‍ പൊലീസ് വളഞ്ഞിട്ട് തല്ലിയ കാസര്‍കോട്ടെ ബിജെപി നേതാവിനെ ആശ്വസിപ്പിക്കാന്‍ കര്‍ണാടക മന്ത്രി എത്തി; നടപടിയുടെ കാര്യത്തില്‍ പാര്‍ടിയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് നഗരസഭ കൗണ്‍സിലര്‍ പി രമേശ്

കര്‍ണാടക മന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സന്നാഹമാണ് കേരള പൊലീസ് ഒരുക്കിയിരുന്നത്. മൂന്ന് ഡിവൈഎസ്പിമാരും സ്ട്രൈകിംഗ് ഫോഴ്സുമടക്കം നൂറ് കണക്കിന് പൊലീസുകാരാണ് കാസര്‍കോട്ട് വിന്യസിച്ചത്. എക്സിക്യുടീവ് മജിസ്ട്രറ്റിനേയും സജ്ജമാക്കിയിരുന്നു. രമേശിന്റെ വീട്ടിലെത്തിയ മന്ത്രി അങ്കാര അദ്ദേഹത്തിനും പ്രവര്‍ത്തകര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ കേട്ടിരുന്നു.

ബിജെപി നേതൃത്വവുമായി ഇടഞ്ഞ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പി രമേശിനെ കാണാന്‍ കര്‍ണാടക മന്ത്രി എത്തിയപ്പോള്‍ ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാര്‍ അടക്കമുള്ളവരും സംബന്ധിച്ചിരുന്നു. കര്‍ണാടകയിലെ പൊലീസ് അതിക്രമം രമേശിനെ രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രവര്‍ത്തകരുടെ പിന്തുണ ഇക്കാര്യത്തില്‍ രമേശിന് ലഭിച്ചതായും നേതൃത്വം കരുതുന്നു. രമേശന്റെ പരാതി കേട്ട കര്‍ണാടക മന്ത്രി ഇക്കാര്യങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ശ്രദ്ധയില്‍പെടുത്തുമെന്നും കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉറപ്പു നല്‍കി. മര്‍ദിച്ച പൊലീസുദ്യോഗസ്ഥരെ തിരിച്ചറിഞ്ഞതായും രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായും രമേശന്‍ പറഞ്ഞു.


മന്ത്രി അങ്കാരയുടെ മണ്ഡലത്തിലാണ് കൊലപാതകവും അക്രമസംഭവങ്ങളും നടന്നത് എന്നതിനാലാണ് മന്ത്രി തന്നെ രമേശിനെ കണ്ട് ആശ്വസിപ്പിക്കാന്‍ കാസര്‍കോട്ടെത്തിയത്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

യുവമോര്‍ചയുടെ നേതാവായ കൊല്ലപ്പെട്ട പ്രവീണിനെ നേരിട്ടറിയാവുന്നത് കൊണ്ടാണ് താന്‍ സുള്ള്യയിലെത്തിയതെന്നാണ് പി രമേശ് പറയുന്നത്. യൂനിഫോം ധരിക്കാത്ത പൊലീസുകാരന്‍ പഴയ ട്യുബ് ലൈറ്റ് ഉപയോഗിച്ച് പ്രവര്‍ത്തകരെ അടിക്കുന്നത് കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് തനിക്കുനേരെ ലാതി ചാര്‍ജ് നടത്തിയതെന്ന് രമേശ് വിശദീകരിച്ചു.

Keywords: News, Kerala, Karnataka, Top-Headlines, Video, Minister, BJP, Politics, Political Party, Government, Sullia, Murder-case, Police, Protest, Controversy, Karnataka Minister S Angara, P Ramesh, Karnataka Minister S Angara visited P Ramesh.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia