'പി കെ കുഞ്ഞാലിക്കുട്ടിയും പാറക്കൽ അബ്ദുല്ല എം എൽ എയും വിശ്വാസ വഞ്ചന നടത്തി'; മുസ്ലിം ലീഗ് നേതാക്കളെല്ലാം ഒഴിഞ്ഞു മാറി; മകനെ വഞ്ചിച്ച കേസിൽ ഇനി നിയമനടപടിയുമായി മുന്നോട്ട് പോകുകയാണെന്ന് കണ്ണൂർ അബ്ദുല്ല മാസ്റ്റർ
Mar 22, 2021, 19:16 IST
കാസർകോട്: (www.kasargodvartha.com 22.03.2021) ബിസിനസ് സംബന്ധമായ ഇടപാടുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടിയും പാറക്കൽ അബ്ദുല്ല എം എൽ എയും വിശ്വാസ വഞ്ചന നടത്തിയതായി കണ്ണൂർ അബ്ദുല്ല മാസ്റ്റർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്, ഇനി നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്വറിൽ സർകാർ അനുമതിയോടുകൂടിയുള്ള റാടെക് എഞ്ചിനീയറിംഗ് എന്ന ബിസിനസ് സ്ഥാപനം നടത്തുന്ന പാറക്കൽ അബ്ദുല്ല എം എൽ എയുടെ പിതൃസഹോദരന്റെ മക്കളായ വടകര കുന്നുമ്മക്കരയിലെ സിറാജ്, മാഹി അഴിയൂരിലെ ഫസൽ റഹ്‌മാൻ എന്നിവർ 2012 ജനുവരിയിൽ തന്റെ മകനായ കെ എ മുഹമ്മദ് ഇർശാദിനെ സമീപിച്ച് ബിസിനസ് പങ്കാളിയായി ചേർത്തു. ബിസിനസ് വിപുലീകരണാർഥം നാട്ടിലെയും ഖത്വറിലെയും ഇർശാദിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കൂടുതൽ സംഖ്യ മകൻ മുഖേന കമ്പനിയിൽ നിക്ഷേപിച്ചു. നല്ല നിലയിൽ ബിസിനസ് പുരോഗമിച്ച് വരുമ്പോൾ 2013 മാർചിൽ സഹോദരിയുടെ കല്യാണത്തിന് ഇർശാദ് 10 ദിവസത്തെ ലീവിൽ വന്ന് തിരിച്ച് പോയപ്പോൾ സ്ഥാപനം അടച്ച് പൂട്ടി പറ്റിച്ച് സിറാജ് നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് കണ്ണൂർ അബ്ദുല്ല മാസ്റ്റർ പറഞ്ഞു.
ഖത്വറിൽ സർകാർ അനുമതിയോടുകൂടിയുള്ള റാടെക് എഞ്ചിനീയറിംഗ് എന്ന ബിസിനസ് സ്ഥാപനം നടത്തുന്ന പാറക്കൽ അബ്ദുല്ല എം എൽ എയുടെ പിതൃസഹോദരന്റെ മക്കളായ വടകര കുന്നുമ്മക്കരയിലെ സിറാജ്, മാഹി അഴിയൂരിലെ ഫസൽ റഹ്‌മാൻ എന്നിവർ 2012 ജനുവരിയിൽ തന്റെ മകനായ കെ എ മുഹമ്മദ് ഇർശാദിനെ സമീപിച്ച് ബിസിനസ് പങ്കാളിയായി ചേർത്തു. ബിസിനസ് വിപുലീകരണാർഥം നാട്ടിലെയും ഖത്വറിലെയും ഇർശാദിന്റെ സുഹൃത്തുക്കളും ബന്ധുക്കളും കൂടുതൽ സംഖ്യ മകൻ മുഖേന കമ്പനിയിൽ നിക്ഷേപിച്ചു. നല്ല നിലയിൽ ബിസിനസ് പുരോഗമിച്ച് വരുമ്പോൾ 2013 മാർചിൽ സഹോദരിയുടെ കല്യാണത്തിന് ഇർശാദ് 10 ദിവസത്തെ ലീവിൽ വന്ന് തിരിച്ച് പോയപ്പോൾ സ്ഥാപനം അടച്ച് പൂട്ടി പറ്റിച്ച് സിറാജ് നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് കണ്ണൂർ അബ്ദുല്ല മാസ്റ്റർ പറഞ്ഞു.
മകൻ മുഖേന ഒരു കോടി 18 ലക്ഷം രൂപ പലരും നിക്ഷേപിച്ചിരുന്നു. ഈ സംഖ്യകൾക്കെല്ലാം സിറാജ് ഒപ്പിട്ട ചെകും എഗ്രിമെന്റ് പേപറും തന്നിരുന്നു. തുടർന്ന് 10 ദിവസത്തിനുള്ളിൽ മകൻ വീണ്ടും നാട്ടിൽ വന്ന് സിറാജിനെ കാണുകയും സംസാരിക്കുകയും ചെയ്തു. തെറ്റ് പറ്റിപ്പോയെന്നും വീടും പറമ്പും വിറ്റ് മുഴുവൻ പണവും തിരിച്ചു തരുമെന്നും സിറാജ് പറഞ്ഞു. കെ എം സി സി നേതാവായിരുന്ന പാറക്കൽ അബ്ദുല്ല ഇക്കാര്യങ്ങളെ കുറിച്ച് ചർച നടത്താൻ 2013 ജനുവരി 28ന് രാവിലെ 10 മണിക്ക് വടകര ഗസ്റ്റ് ഹൗസിലേക്ക് ക്ഷണിച്ചു. അതിനാൽ കുമ്പള സംയുക്ത ജമാഅത് സെക്രടറി സയ്യിദ് ഹാദി തങ്ങൾ, കുമ്പള ബദർ ജമാഅത് സെക്രടറി എൻ അബ്ദുല്ല താജ്, ഭാര്യ സഹോദരൻ ടി എ അബ്ദുൽ ഖാദർ, ഭാര്യയുടെ സഹോദരി ഭർത്താവ് കെ എം മുനീർ, മകൻ മുഹമ്മദ് ഇർശാദ് എന്നിവർ കൃത്യ സമയത്ത് ഗസ്റ്റ് ഹൗസിൽ എത്തി. എന്നാൽ തങ്ങളെ ക്ഷണിച്ച പാറക്കൽ അബ്ദുല്ല ഗസ്റ്റ് ഹൗസിൽ എത്തിയത് രാത്രി 11 മണിക്കാണ്. ഒരു പകൽ മുഴുവനും ആകാംക്ഷയിൽ നിർത്തി വിഷമിപ്പിച്ചു. രാത്രിയിൽ ചർച ആരംഭിക്കുകയും അവസാനം ഒന്നര വർഷത്തിനുള്ളിൽ അഞ്ച് ഗഡുക്കളായി 25 ലക്ഷം രൂപ തരാമെന്നും അത് അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അത് അനുയോജ്യമല്ലന്നും കൂടുതൽ സംഖ്യ തരണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. ഒടുവിൽ കൂടെ വന്ന വ്യക്തിത്വങ്ങളുടെ വാക്ക് മാനിച്ച് അതിന് സമ്മതിച്ചു. പിന്നീട് അഞ്ച് ലക്ഷം രൂപ ഒരാഴ്ചക്കുള്ളിൽ തരാമെന്നും, അപ്പോൾ മുഴുവൻ സംഖ്യയുടെയും ചെകും എഗ്രിമെന്റും കയ്യിൽ തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അത് സാധ്യമല്ലന്നും അഞ്ച് ലക്ഷം രൂപ തരുമ്പോൾ അതിന്റെ ചെകും ബാക്കി തുക തരുമ്പോൾ അതിനുള്ള ചെകും എഗ്രിമെന്റും തരാമെന്നും പറഞ്ഞു. അതോടെ ചർച അലസിപ്പിരിഞ്ഞതായും അബ്ദുല്ല മാസ്റ്റർ കൂട്ടിച്ചേർത്തു.
തുടർന്ന് വീണ്ടും പാറക്കൽ അബ്ദുല്ലയെ വീട്ടിൽ ചെന്ന് ഇർശാദ്, സയ്യിദ് ഹാദി തങ്ങൾ, കെ എ മുനീർ, ടി എ അബ്ദുൽ ഖാദർ എന്നിവർ ചർച നടത്തിയെങ്കിലും നേരത്തെ അതേ നിലപാട് ആവർത്തിച്ചതിനാൽ അതും അലസിപ്പിരിഞ്ഞു. ഏഴ് വർഷമായി മുസ്ലിം ലീഗ് നേതാക്കളെയും കണ്ട് വിഷയം അവതരിപ്പിക്കുന്നു. ലീഗ് പ്രവർത്തകരായതിനാലും രണ്ട് പ്രതികളെയും സംരക്ഷിക്കുന്നത് മുസ്ലിം ലീഗ് എംഎൽഎ പാറക്കൽ അബ്ദുല്ല ആയത് കൊണ്ടുമാണ് മുസ്ലിം ലീഗ് നേതാക്കളെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി 14 പ്രാവശ്യം ബന്ധപ്പെട്ടു. പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ പോയി അഞ്ച് പ്രാവശ്യം നേരിട്ട് സംസാരിക്കുകയും മൂന്ന് പ്രാവശ്യം മെട്രോ മുഹമ്മദ് ഹാജിയുടെ വീട്ടിൽ വെച്ചും ആറ് പ്രാവശ്യം യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ, എം എ ഖാസിം മുസ്ലിയാർ എന്നിവരുമായി വിവാഹ വേദിയിലും, സ്വർണക്കട ഉദ്ഘാടന വേദിയിലുമായി ഹൈദരലി ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെകെ ബാവയുമായുമായി മുനിസിപൽ കൗൺസിലറായിരുന്ന തുരുത്തിയിലെ ടിഎ മുഹമ്മദ് കുഞ്ഞിയോടൊപ്പം കോഴിക്കോട് കാപ്പാടിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ രണ്ട് പ്രാവശ്യം നേരിട്ട് കണ്ട് സംസാരിക്കുകയും പരിഹാരം കാണാമെന്ന് അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. പിബി അബ്ദുർ റസാഖ് എംഎൽഎ അദ്ദേഹം മരിക്കുന്നത് വരെ ഈ കാര്യത്തിൽ ഇടപെട്ടു. മരണശേഷം എൻഎ നെല്ലിക്കുന്ന് എംഎൽഎ ഇടപെട്ടു കൊണ്ടിരിക്കുന്നു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടിഇ അബ്ദുല്ല, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടിഎ മൂസ തുടങ്ങിയവരെയും കണ്ടു. എന്നാൽ പാറക്കൽ അബ്ദുല്ല ഒരു നിലക്കും സഹകരിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുമ്പള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുമ്പള സിഐ ആയിരുന്ന സുരേഷ് ബാബു പ്രതികളെ കുമ്പള സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും ചെയ്തു. സ്റ്റേഷനിൽ വെച്ച് സിഐ പരാതിക്കാരനായ മകനെ പ്രതിയാക്കുകയും, പ്രതികളായവരെ വാദിയാക്കുകയും ചെയ്തുവെന്നും നല്ലൊരു സംഖ്യ അവരിൽ നിന്നും പ്രതിഫലം വാങ്ങിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മനുഷ്യാവകാശ കമീഷൻ, കോഴിക്കോട് ജില്ലാ എസ് പി, എഡിജിപിഐ, ഡിഐജി, വടകര ഡി വൈ എസ് പി, സിഐ, എസ്ഐ എന്നിവർക്ക് പരാതി നൽകി. അന്വേഷണത്തിന് വരുമ്പോൾ പാറക്കൽ അബ്ദുല്ല സ്വാധീനം ഉപയോഗിച്ച് തടസപ്പെടുത്തുകയും ചെയ്യുന്നു. മനുഷ്യാവകാശ കമീഷൻ പ്രതിയെ വിളിച്ച് വരുത്തി അന്വേഷണം നടത്തിയപ്പോൾ അദ്ദേഹം 57 ലക്ഷം രൂപ നൽകാൻ ഉണ്ടെന്ന് മൊഴി നൽകിയിരുന്നു. ആ മൊഴിയുടെ പകർപ്പ് തങ്ങൾക്കും നൽകി. എന്നിട്ടും അനുകൂല നടപടി സ്വീകരിക്കാൻ ആരും തയ്യാറായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു നിലക്കും അനുകൂലമായ നടപടി ഇല്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ നോമിനേഷൻ നൽകി. ഉപ്പളയിൽ യുഡിഎഫ്. തിരഞ്ഞെടുപ്പ് കമിറ്റി രൂപീകരണ യോഗത്തിൽ സംബന്ധിച്ച പി കെ കുഞ്ഞാലിക്കുട്ടിക്ക് താനുമായി സംസാരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചു മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ നേരിൽ കാണണമെന്ന് താൻ പറയുകയും അതനുസരിച്ച് റെയിൽവെ സ്റ്റേഷനിൽ എത്തി വിഐപി റൂമിൽ കുഞ്ഞാലിക്കുട്ടി, എ അബ്ദുർ റഹ്‌മാൻ തുടങ്ങിയവരുമായി ചർച്ച നടത്തി. 'ഞാൻ കുഞ്ഞാലിക്കുട്ടിയാണ്. ഞാനൊരു കാര്യം ഏറ്റാൽ അത് നടപ്പിലാക്കും. അതിനാൽ നിങ്ങൾ എന്നെ വിശ്വസിക്കണം. ഞാൻ എല്ലാം ഏറ്റു നിങ്ങൾ നോമിനേഷൻ പിൻവലിക്കണം. കൂടുതൽ കാ ര്യ ങ്ങൾ പിന്നീട്
സംസാരിക്കാം' എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതനുസരിച്ച് പത്രിക പിൻവലിച്ചു. മുസ്ലിം ലീഗ് സ്ഥാനാർഥിയായ എംസി ഖമറുദ്ദീനും വീട്ടിൽ വന്ന് പത്രിക പിൻവലിക്കണമെന്നും കാര്യത്തിൽ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണുമെന്നും ഉറപ്പ് നൽകിയിരുന്നു. തുടർന്ന് 2019 ഒക്ടോബർ 16 ന് നുള്ളിപ്പാടി ഹോട്ടൽ ഹൈവെ കാസിൽ വെച്ച് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ യഹ്‌യ തളങ്കരയുടെ സാന്നിധ്യത്തിൽ പാറക്കൽ അബ്ദുല്ല, അദ്ദേഹത്തിന്റെ ബിസിനസ് സുഹൃത്ത് പോക്കർ, എ അബ്ദുർ റഹ്മാൻ, സയ്യിദ് ഹാദി തങ്ങൾ എന്നിവരുമായി ചർച ചെയ്തു. തീരുമാനമായി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം
പ്രതികളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് പരമാവധി പണം സ്വരൂപിച്ച് നേരത്തെ പറഞ്ഞ 25 ലക്ഷം രൂപ പോരെന്നും മാന്യമായ നിലയിലുള്ള നഷ്ട പരിഹാരം നൽകണമെന്നും കുഞ്ഞാലിക്കുട്ടി പാറക്കൽ അബ്ദുല്ലയോട് ആവശ്യപ്പെട്ടു. ഈ സംഖ്യ അവരുടെ കുടുംബത്തിൽ നിന്ന് പരമാവധി സ്വരൂപിക്കണമെന്നും ബാക്കി സംഖ്യ ആ പ്രതികളെ സംരക്ഷിക്കുന്നവരായത് കൊണ്ട് പോക്കറും പാറക്കൽ അബ്ദുല്ലയും നൽകണമെന്നും നൽകണമെന്നും കുഞ്ഞാലിക്കുട്ടി ഇവരോട് ആവശ്യപ്പെട്ടതായി അബ്ദുല്ല മാസ്റ്റർ വെളിപ്പെടുത്തി.
എംഎൽഎയും പോക്കറും അത് സമ്മതിക്കുകയും ഈ കാര്യങ്ങൾ യഥാസമയം നടപ്പിൽ വരുത്താൻ മുസ്ലിം ലീഗ് ജില്ല സെക്രടറി എ അബ്ദുർ റഹ്മാൻ, സയ്യിദ് ഹാദി തങ്ങൾ എന്നിവരെ ചുമതലപ്പെടുത്തുകയും ചെയ്തു. ചർച്ച അവസാനിപ്പിച്ച് കുഞ്ഞാലിക്കുട്ടി പോകാൻ ഒരുങ്ങിയപ്പോൾ കുഞ്ഞാലിക്കുട്ടി സ്വകാര്യമായി അടുത്ത് വിളിച്ച് അവർ തന്നില്ലെങ്കിൽ തന്നെ ഫോൺ മുഖേന അറിയിക്കണമെന്നും നേരിട്ട് ഇടപെട്ട് പണം വാങ്ങിത്തരാമെന്നും അദ്ദേഹം പറഞ്ഞതായും എന്നാൽ പണം ലഭിക്കാത്തത് കൊണ്ട് 15 മാസമായി കുഞ്ഞാലിക്കുട്ടിയുടെ മൂന്ന് മൊബൈൽ ഫോണിൽ നിരന്തരം വിളിച്ചെങ്കിലും ഒരു വിളിക്ക് പോലും അദ്ദേഹം ഉത്തരം നൽകിയില്ലെന്നും അബ്ദുല്ല മാസ്റ്റർ പറഞ്ഞു.
അതിനിടയിൽ പൗരത്വ ബിൽ, കോവിഡ് തുടങ്ങിയ സാഹചര്യങ്ങളാൽ നേരിട്ട് കാണാനുള്ള അവസരവും ലഭിച്ചില്ല. ഈ കാര്യങ്ങൾ ഉന്നയിച്ച് കുഞ്ഞാലിക്കുട്ടിക്ക് മൂന്ന് കത്തുകൾ രജിസ്റ്റർ ചെയ്ത് അയച്ചെങ്കിലും ഒരു മറുപടിയും നൽകിയില്ല. തുടർന്ന് ഡിസംബർ 10 ന് കാസർകോട് സിറ്റി ടവറിൽ വെച്ച് നടന്ന മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ യോഗത്തിൽ സംബന്ധിച്ച കുഞ്ഞാലിക്കുട്ടിയെ കാണുകയും ജില്ലാ നേതാക്കളുടെ സാനിധ്യത്തിൽ രണ്ട് ദിവസത്തിനുള്ളിൽ പണം ശരിയാക്കിത്തരുമെന്നും പറഞ്ഞു. പക്ഷെ, മൂന്ന് മാസം കഴിഞ്ഞിട്ടും ഒരു ഫലവും ഉണ്ടായില്ല. പച്ചയായ വഞ്ചനയും പറ്റിക്കലും മാത്രമാണ് കുഞ്ഞാലിക്കുട്ടി സാഹിബ് തങ്ങളോട് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.
പിഎംഎ സലാമുമായും ഫോണിൽ സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ വീട്ടിൽ ചെന്ന് കാണുകയും ആ സമയത്ത് അവിടെ ഉണ്ടായിരുന്ന യൂത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, നജീബ് കാന്തപുരം എന്നിവരുമായി അവിടെ വെച്ച് ചർച്ച നടത്തുകയും അവർ മൂന്ന് പേരും ഈ കാര്യത്തിൽ വളരെ പ്രാധാന്യം നൽകി കുഞ്ഞാലിക്കുട്ടിയോട് ഈ കാര്യത്തിൽ വേണ്ടതുപോലെ ചർച നടത്താമെന്നും ഉറപ്പ് നൽകി. പിന്നീട് തങ്ങളുമായി ബന്ധപ്പെട്ടപ്പോൾ ഒരു തീയതി തരാമെന്നും ആ തീയതിയിൽ പാറക്കൽ അബ്ദുല്ലയെ കാണണമെന്നും അറിയിച്ചു. തീയതിക്കായി തങ്ങളെ പലതവണ വിളിച്ചെങ്കിലും തീയതി ലഭിച്ചില്ല. പിന്നീടൊരിക്കൽ ബന്ധപ്പെട്ടപ്പോൾ എന്റെ പേര് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്‌തു. ഇപ്പോഴത്തെ മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായ എകെഎം അശ്‌റഫ്, യൂത് ലീഗ് ജില്ലാ പ്രസിഡന്റ് അശ്‌റഫ് എടനീർ എന്നിവരുമായും ബന്ധപ്പെട്ടു. പക്ഷെ ഒരു ഫലവും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ നേതാക്കളും വഞ്ചിച്ചതിനാലാണ് നിയമപരമായ നടപടിയുമായിമുന്നോട്ട് പോകുവാൻ തീരുമാനിച്ചെതെന്നും കണ്ണൂർ അബ്ദുല്ല മാസ്റ്റർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മകൻ കെ എ മുഹമ്മദ് ഇർശാദ്, പാർട്ണർ പവീഷ് എന്നിവരും സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Top-Headlines, Political party, Politics, Muslim-league, P.K.Kunhalikutty, Cheating, Kannur Abdullah Master says that he is going ahead with legal action in the case of cheating on his son.
< !- START disable copy paste -->