കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി, മഞ്ചേശ്വരത്ത് ലീഗ് വിമതന്‍ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പത്രിക പിന്‍വലിച്ചേക്കും
Oct 2, 2019, 16:05 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2019) മഞ്ചേശ്വരം ഉപതരെഞ്ഞെടുപ്പില്‍ ലീഗ് വിമതനായി മത്സരിക്കാന്‍ പത്രിക നല്‍കിയ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ പത്രിക പിന്‍വലിച്ചേക്കും. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറിയും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി കാസര്‍കോട് റയില്‍വെ സ്റ്റേഷന്‍ വിഐപി ലോഞ്ചില്‍ വെച്ച് കണ്ണൂര്‍ അബ്ദുല്ല മാസ്റ്ററുമായി പ്രശ്‌നം ചര്‍ച്ച ചെയ്തു.
പത്രിക പിന്‍വലിക്കണമെന്ന് കുഞ്ഞാലിക്കുട്ടി അഭ്യര്‍ത്ഥിച്ചതായി കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കുറ്റിയാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയുടെ ബന്ധുക്കളുമായി അബ്ദുല്ല മാസ്റ്ററുടെ മകന്‍ ഖത്വറില്‍ നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് 1.18 കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ചാണ് ലീഗ് പ്രവര്‍ത്തകനായ കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ മഞ്ചേശ്വരത്ത് പത്രിക നല്‍കിയത്.
പ്രശ്‌നം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയതായും അബ്ദുല്ല മാസ്റ്റര്‍ പറഞ്ഞു. വീട്ടുകാരും സഹപ്രവര്‍ത്തകരുമായി ആലോചിച്ച ശേഷം പത്രിക പിന്‍വലിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Keywords: Kerala, kasaragod, news, P.K.Kunhalikutty, Muslim-league, Politics, IUML, Manjeshwaram, Top-Headlines, Kannur Abdullah Master may be withdrawn Nomination