city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെന്നിത്തല പടയൊരുക്കം പൊളിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭയുടെ പൊടിക്കൈ; സ്വീകരണ സമയത്ത് കൗണ്‍സില്‍ യോഗം വിളിച്ചു, പ്രതിഷേധവുമായി യു ഡി എഫ് രംഗത്ത്, ചെയര്‍മാന് കത്ത് നല്‍കി

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.10.2017) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പടയൊരുക്കത്തിന് കാഞ്ഞങ്ങാട്ട് സ്വീകരണം നല്‍കുന്ന സമയത്ത് കാഞ്ഞങ്ങാട് നഗരസഭയുടെ സുപ്രധാന കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത് വിവാദമാകുന്നു. ഇത്തരമൊരു നടപടിയില്‍ കടുത്ത പ്രതിഷേധവുമായി യു ഡി എഫ് നേതൃത്വം രംഗത്തുവന്നു.

കൗണ്‍സില്‍ യോഗം മാറ്റിവെക്കണമെന്ന് യുഡിഎഫ് നേതൃത്വം നഗരസഭാ ചെയര്‍മാനോട് രേഖാമൂലം ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയുടെ പടയൊരുക്കം നവംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് ഉപ്പളയില്‍ മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
ആദ്യ ദിവസത്തെ പരിപാടികള്‍ കാസര്‍കോട്ട് അവസാനിക്കും. തൊട്ടു പിറ്റേന്ന് രാവിലെ 11 നാണ് കാഞ്ഞങ്ങാട്ട് രമേശ് ചെന്നിത്തലക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്. വി ഡി സതീശന്‍, ഇബ്രാഹിംകുഞ്ഞ്, കെ പി മോഹനന്‍, എം കെ മുനീര്‍, ബെന്നി ബെഹനാന്‍, ഷിബു ബേബിജോണ്‍, ഷാനിമോള്‍ ഉസ്മാന്‍, ജോണി നെല്ലൂര്‍, സി പി ജോണ്‍, റാംമോഹന്‍ തുടങ്ങിയ യുഡിഎഫ് നേതാക്കള്‍ ജാഥയില്‍ സ്ഥിരാംഗങ്ങളാണ്. ഇവര്‍ക്ക് പുറമെ യുഡിഎഫിന്റെ മുഴുവന്‍ സംസ്ഥാന നേതാക്കളും സ്വീകരണ സമ്മേളനത്തില്‍ എത്തുന്നുണ്ട്.

കാഞ്ഞങ്ങാട്ടെ പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്ന നേതാക്കള്‍ നഗരസഭ കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയാണ്. ലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ജാഫര്‍,  നഗരസഭ കൗണ്‍സില്‍ യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയ നേതാക്കള്‍ സ്വീകരണ സമ്മേളനം വിജയിപ്പിക്കാനുള്ള ഓട്ടത്തിലുമാണ്. ഇതിനിടെയാണ് ചെന്നിത്തലയുടെ സ്വീകരണ ദിവസം ഇതേ സമയം തന്നെ കൗണ്‍സില്‍ യോഗവും വിളിച്ചു ചേര്‍ത്തത്. നഗരസഭയുടെ 2016-17 വര്‍ഷത്തെ സംസ്ഥാന ഓഡിറ്റ് ചര്‍ച്ച ചെയ്യാനാണ് 2ന് രാവിലെ 10.30ന് കൗണ്‍സില്‍ യോഗം വിളിച്ചു കൂട്ടിയിട്ടുള്ളത്. പൂര്‍ണ്ണമായും എല്‍ഡിഎഫ് ഭരണസമിതിയുടെ കാലത്ത് നടന്ന പദ്ധതി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പുള്ളതിനാല്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യം കുറക്കാന്‍ വേണ്ടി ബോധപൂര്‍വ്വം ചെന്നിത്തലയുടെ സ്വീകരണ സമയത്ത് യോഗം വിളിച്ചു വെന്നാണ് യുഡിഎഫിന്റെ ആക്ഷേപം.

10 ദിവസം മുമ്പാണ് കേരള സംസ്ഥാന ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭക്ക് ലഭിച്ചത്. ഒരു മാസത്തിനകം നടപടി റിപ്പോര്‍ട്ട് അടക്കം സഭ ചര്‍ച്ച ചെയ്യണമെന്ന് ചട്ടമുണ്ട്. എന്നാല്‍ 2015-16 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഒരു വര്‍ഷത്തോളം പൂഴ്ത്തിവെച്ച ശേഷം രണ്ടാഴ്ച മുമ്പ് ചര്‍ച്ചക്കെടുത്തത് ഏറെ ബഹളത്തിനും കയ്യാങ്കളിക്കും ഇടയാക്കിയിരുന്നു.

ചെന്നിത്തല പടയൊരുക്കം പൊളിക്കാന്‍ കാഞ്ഞങ്ങാട് നഗരസഭയുടെ പൊടിക്കൈ; സ്വീകരണ സമയത്ത് കൗണ്‍സില്‍ യോഗം വിളിച്ചു, പ്രതിഷേധവുമായി യു ഡി എഫ് രംഗത്ത്, ചെയര്‍മാന് കത്ത് നല്‍കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Politics, UDF, Kanhangad-Municipality, Meeting, Kanhangad municipality meeting in the day of Chennithala's Padayorukkam; UDF in Protest

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia