കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം; സിറ്റിംഗ് സീറ്റ് നിലനിർത്തി
Dec 8, 2021, 10:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.12.2021) നഗരസഭയിലെ 30-ാം നമ്പര്‍ ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. 116 വോടിന്റെ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫിലെ ബാബു കെ കെ വിജയിച്ചത്. ബാബു 417 വോടും എൽഡിഎഫ് സ്ഥാനാർഥി സുഹാസ് കെ വി 301 വോടും എൻഡിഎയിലെ പ്രശാന്തന്‍ ടി വി 248 വോടും നേടി.
അതേസമയം യുഡിഎഫ് റിബൽ സ്ഥാനാർഥിയായി മത്സരിച്ച കെ പി മധുവിന് ഏഴ് വോട് മാത്രമാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച ബാബു എ 12 വോട് നേടി.
കൗൺസിലർ ആയിരുന്ന കോൺഗ്രസിലെ ബനീഷ് രാജിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞതവണ 161 വോടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കോൺഗ്രസിന്റെ വിജയം. റിബലിനേയും ശക്തമായ പ്രചാരണങ്ങളെയും മറികടന്ന് വിജയം നേടാനായത് യുഡിഎഫിന് അഭിമാനമായി.

Keywords: Kasaragod, News, Top-Headlines, Kanhangad, Municipality, Kanhangad-Municipality, by-election, Elected, Result, UDF, LDF, BJP, Politics, Political party, Kanhangad Municipality by-election; UDF won .
< !- START disable copy paste -->