ഇ ചന്ദ്രശേഖരന് വീണ്ടും മത്സരിക്കുന്നതിനെതിരെ കാഞ്ഞങ്ങാട് സി പി ഐയില്‍ ഭിന്നത; 10 ബ്രാഞ്ച് സെക്രടറിമാര്‍ ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധതയറിയിച്ചു; മുതിർന്ന നേതാവ് കൺവീനർ സ്ഥാനം രാജിവെച്ചു
Mar 11, 2021, 20:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11.03.2021) കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് വീണ്ടും മത്സരിക്കുന്നതിനെതിരെ സിപിഐയില്‍ പ്രതിഷേധം. നിയോജക മണ്ഡലം കണ്വെന്ഷന് ബഹിഷ്ക്കരിച്ച് 10 ബ്രാഞ്ച് സെക്രടറിമാര്‍ ജില്ലാ നേതൃത്വത്തെ രാജി സന്നദ്ധതയറിയിച്ചു. മടിക്കൈ, അമ്പലത്തുക്കര ലോകല്‍ കമിറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രടറിമാരാണ് രാജി സന്നദ്ധത അറിയിച്ചത്.
അതിനിടെ ബങ്കളം കുഞ്ഞികൃഷ്ണൻ എൽ ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ചന്ദ്രശേഖരന് മൂന്നാം തവണയും അവസരം കൊടുത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ചന്ദ്രശേഖരന് പകരം ബങ്കളം കുഞ്ഞികൃഷ്ണനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.
അതിനിടെ ബങ്കളം കുഞ്ഞികൃഷ്ണൻ എൽ ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലം കൺവീനർ സ്ഥാനം രാജിവെക്കുകയും ചെയ്തിട്ടുണ്ട്. ചന്ദ്രശേഖരന് മൂന്നാം തവണയും അവസരം കൊടുത്തതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ചന്ദ്രശേഖരന് പകരം ബങ്കളം കുഞ്ഞികൃഷ്ണനെ പരിഗണിക്കാത്തതിലാണ് പ്രതിഷേധം.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ബങ്കളം കുഞ്ഞികൃഷ്ണൻ. പ്രതിഷേധമുയര്‍ത്തിയ ബ്രാഞ്ച് സെക്രടറിമാര്‍ ഇല്ലാതെ മണ്ഡലം കണ്വെന്ഷന് നടക്കുകയാണ്. നേതൃത്വത്തിന്റെ അനുനയ നീക്കം ഫലിച്ചില്ല.
മൂന്നാം തവണ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ഇ ചന്ദ്രശേഖരന് നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചന്ദ്രശേഖരനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സംസ്ഥാന കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്.
സിപിഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗത്തിലും ചന്ദ്രശേഖരന് തന്നെ മത്സരിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം ജില്ലാ എക്സിക്യൂടീവ് യോഗത്തിലും ഇ ചന്ദ്രശേഖരന് തന്നെ മത്സരിക്കണമെന്ന അഭിപ്രായമാണുയര്‍ന്നത്.
Keywords: Kerala, News, Kasaragod, Kanhangad, Top-Headlines, Politics, Niyamasabha-Election-2021, E.Chandrashekharan, Minister, CPI, Kanhangad CPI splits against E Chandrasekharan contesting again; 10 branch secretaries resign from district leadership.
< !- START disable copy paste -->