വിഴിഞ്ഞം കരാറില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാനം രാജേന്ദ്രന്‍
May 25, 2017, 12:04 IST
തിരുവനന്തപുരം: (www.kasargodvartha.com 25.05.2017) വിഴിഞ്ഞം കരാറില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊതുമേഖലയിലുള്ള പദ്ധതി അദാനിക്ക് തീറെഴുതി കൊടുക്കുക എന്നത് കേന്ദ്രത്തിന്റെയും യുഡിഎഫ് സര്‍ക്കാരിന്റെയും ആസൂത്രിത ഗൂഢാലോചനയാണെന്ന് കാനം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പുമായി ഒളിച്ചുകളിച്ചും ചര്‍ച്ച ചെയ്തും ഉണ്ടാക്കിയ വിഴിഞ്ഞം തുറമുഖ കരാര്‍ കൊടിയ അഴിമതിക്ക് വഴിമരുന്നിട്ടു കൊടുക്കുന്നതാണ്. ആ കരാറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുഖജനാവിലെ പണം അദാനിയുടെ കീശയിലെത്തിക്കാനുള്ള മാര്‍ഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് ആദ്യം പറഞ്ഞത് സിപിഐ ആണെന്നും കാനം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കാനം വ്യക്തമാക്കുന്നു.
വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ അഴിമതിയുണ്ടെന്ന് സി എ ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നേരത്തെ പദ്ധതി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വി എസ് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചിരുന്നു. 2015 ല്‍ സി പി എം പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരുന്നു.
സി എ ജി റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്നും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിട്ടുണ്ട്.
Keywords: Kerala, Thiruvananthapuram, news, Corruption, LDF, CPM, CPI, UDF, Political party, Politics, Development project, Top-Headlines, Kanam Rajendran on Vizhinjam corruption