ഉത്തർപ്രദേശിൽ ഭീകരവാദികൾക്ക് ജയിലറയെങ്കിൽ കേരളത്തിൽ മന്ത്രിസഭയെന്ന് കെ സുരേന്ദ്രൻ
Feb 21, 2021, 20:39 IST
കാസർകോട്: (www.kasargodvartha.com 21.02.2021) ഉത്തർ പ്രദേശിൽ ഭീകരവാദികൾക്ക് യോഗി സർക്കാർ ജയിലറ ഒരുക്കുമ്പോൾ കേരളത്തിൽ പിണറായി വിജയൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കാസർകോട് നടന്ന വിജയ യാത്രയുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
ഭീകരവാദ ശക്തികളെ താലോലിക്കുകയാണ് കേരള സർക്കാർ. കേരളത്തിൽ മാറി മാറി ഭരിച്ച ഇടതു വലത് മുന്നണികൾക്കെതിരെയുള്ള ജനരോഷം വിജയയാത്രയിലുയരും. വിജയരാഘവൻ ന്യൂനപക്ഷ വർഗീയതയാണ് അപകടം എന്ന് പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ വിജയരാഘവന് അത് തിരുത്തേണ്ടി വന്നു. ഉമ്മൻ ചാണ്ടിയും വിജയരാഘവനും ബിജെപിയും സംഘപരിവാറും 50 വർഷമായി പറയുന്ന കാര്യം ഇപ്പോൾ സമ്മതിക്കുന്നത് നല്ലതാണ്. ശബരിമലയെ കുറിച്ച് സംസാരിക്കുന്ന ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിശ്വാസികളുടെ കണ്ണിൽ പൊടിയിടുകയാണ്. പിണറായി സർക്കാരിൻ്റെ ഹിന്ദുവേട്ട നടന്നപ്പോൾ കുറ്റകരമായ മൗനം അവലംബിച്ച നേതാവാണ് ഉമ്മൻചാണ്ടിയെന്നും സുരേന്ദ്രൻ പറഞ്ഞു.
യോഗിയെ തടയുമെന്ന് പറഞ്ഞ എസ്ഡിപിഐക്കാർ അദ്ദേഹം പിണറായി വിജയനും ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ല ഉത്തർപ്രദേശിൻ്റെ കരുത്തനായ മുഖ്യമന്ത്രിയാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kerala, News, Kasaragod, Top-Headlines, Politics, Political party, BJP, K.Surendran, Adv.Srikanth, Yogi Adithyanath, Kerala-yathra, Inauguration, K Surendran says if there is a jail for terrorists in Uttar Pradesh, there will be a cabinet in Kerala.
< !- START disable copy paste -->