city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം മഞ്ചേശ്വരത്ത് യുഡിഎഫിന് വോട് മറിച്ചെന്ന് കെ സുരേന്ദ്രൻ; 'പിണറായി വിജയനും അശ്‌റഫിനും അഭിവാദ്യം അർപിച്ചു ഒരൊറ്റ ബോർഡ് മതി'

കാസർകോട്: (www.kasargodvartha.com 05.05.2021) സിപിഎം മഞ്ചേശ്വരത്ത് യുഡിഎഫിന് വോട് മറിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയനും അശ്‌റഫിനും അഭിവാദ്യം അർപിച്ചു ഒരൊറ്റ ബോർഡ് മതി. 2016 ലെ തെരഞ്ഞെടുപ്പിൽ 43,000 ൽ പരവും തദ്ദേശ തെരഞ്ഞെടുപ്പിൽ 47,000 ൽ പരവും വോട് നേടിയ ഇടതുമുന്നണിക്ക് ഇപ്രാവശ്യം വോട് കുറഞ്ഞു. പുതിയ വോടർമാരെയും ചേർത്ത് 6000 ത്തോളം വോടാണ് കുറഞ്ഞത്. ഇതിൽ നിന്നും കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധപരിപാടിയുടെ ഉദ്ഘാടനം കാസർകോട് ഓഫിസിൽ കെ സുരേന്ദ്രൻ നിർവഹിച്ചു.

സിപിഎം മഞ്ചേശ്വരത്ത് യുഡിഎഫിന് വോട് മറിച്ചെന്ന് കെ സുരേന്ദ്രൻ; 'പിണറായി വിജയനും അശ്‌റഫിനും അഭിവാദ്യം അർപിച്ചു ഒരൊറ്റ ബോർഡ് മതി'

ഭീകരാക്രമണങ്ങളെ വെല്ലുന്ന സംഭവങ്ങള്‍ക്കാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളില്‍ പോലും വലിയ ഒച്ചപ്പാടുണ്ടാക്കുന്ന സിപിഎമും കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാര്‍ടികളും മനുഷ്യാവകാശ സംഘടനകളും ബംഗാളിലെ അക്രമത്തിനെതിരെ പ്രതികരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. ആക്രമിക്കപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും കൊലചെയ്യപ്പെടുന്നതും ബിജെപി പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളുമായതുകൊണ്ടാണ് ഈ പാര്‍ടികള്‍ മൗനം പാലിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച സംസ്ഥാന പ്രസിഡന്റ് സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സദാനന്ദ റൈ, മണ്ഡലം ജനറല്‍ സെക്രടറി പി ആര്‍ സുനില്‍, യുവമോര്‍ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ സംസാരിച്ചു. ജനറല്‍ സെക്രടറി സുധാമ ഗോസാഡ സ്വാഗതവും സെക്രടറി എന്‍ സതീശന്‍ നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Top-Headlines, Politics, Political party, UDF, LDF, BJP, Pinarayi-Vijayan, K.Surendran, Niyamasabha-Election-2021, K Surendran says CPM voted for UDF in Manjeswaram; A single board is enough to greet Pinarayi Vijayan and Ashraf.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia