city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Surendran Says | ദേശീയപാത കുഴികളാണെങ്കില്‍ പൊതുമരാമത്ത് റോഡുകള്‍ കുളങ്ങളാണെന്ന് മന്ത്രി റിയാസിനെ ഓര്‍മിപ്പിച്ച് കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com) ദേശീയപാത കുഴികളാണെങ്കില്‍ പൊതുമരാമത്ത് റോഡുകള്‍ കുളങ്ങളാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഓര്‍മിപ്പിച്ച് കെ സുരേന്ദ്രന്‍. കേന്ദ്ര ഗവണ്‍മെന്റിന് കീഴിലുള്ള റോഡുകളെല്ലാം കുഴികളാണെന്ന് നിയമസഭയില്‍ മന്ത്രി റിയാസ് നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് സംസ്ഥാന സര്‍കാരിലെ മന്ത്രി റിയാസിന്റെ കീഴിലുള്ള പൊതുമരാമത്ത് റോഡുകള്‍ കുളങ്ങളാണെന്ന് കാസര്‍കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ കളിയാക്കിയത്.
         
K Surendran Says | ദേശീയപാത കുഴികളാണെങ്കില്‍ പൊതുമരാമത്ത് റോഡുകള്‍ കുളങ്ങളാണെന്ന് മന്ത്രി റിയാസിനെ ഓര്‍മിപ്പിച്ച് കെ സുരേന്ദ്രന്‍

ഒരു മന്ത്രി നിയമസഭയില്‍ പറയേണ്ട വാദങ്ങളാണോ ഇതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. മന്ത്രി റിയാസിന്റെ സ്വന്തം ജില്ലയിലെ കൂളിമാട് നിര്‍മാണം നടത്തിയ പാലം ആറ് മാസം കൊണ്ട് നിന്ന നില്‍പില്‍ ഇല്ലാതായതിന്റെ കഥയും സുരേന്ദ്രന്‍ നിരത്തി. സംസ്ഥാന ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ വീഴ്ചയും മറച്ച് വെച്ച് ദേശീയപാതയെ കുറിച്ച് കുറ്റം പറയുന്നത് ശരിയായ നടപടിയല്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ നടത്തുന്ന ആളാണ് മന്ത്രി. വര്‍ഷത്തില്‍ എട്ട് മാസം മഴ പെയ്യുന്ന കേരളത്തില്‍ തീര്‍ച്ചയായും റോഡ് തകര്‍ച്ച നേരിടുമെന്ന് സുരേന്ദ്രന്‍ വിശദീകരിച്ചു.

സംസ്ഥാന സര്‍കാര്‍ വഴി നടപ്പിലാക്കുന്ന എല്ലാ കേന്ദ്ര പദ്ധതികളും കേരളത്തില്‍ അട്ടിമറിക്കപ്പെടുകയാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ഇത് പരിശോധിക്കപ്പെടുന്നതാണ് മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും അസ്വസ്ഥമാക്കുന്നത്. മംഗ്‌ളുറു മുതല്‍ തിരുവനന്തപുരം വരെ അതിവേ?ഗ ദേശീയപാത വികസനമാണ് നടക്കുന്നത്. 2024ന് ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാകും. യുപിഎ സര്‍കാരിന്റെ കാലത്തേക്കാള്‍ 560 ഇരട്ടി ദേശീയപാത നിര്‍മാണ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്.

21,275 കോടിയുടെ പുതിയ 6 പ്രൊജക്ടുകളാണ് എന്‍എച്‌ഐ നടപ്പാക്കുന്നത്. നേരത്തെ അനുവദിച്ച 34,000 കോടിയുടെ പദ്ധതികള്‍ക്ക് പുറമേയാണിത്. കേരളത്തിന്റെ വികസനത്തിന് കരുത്തേകുന്ന ആറ് പ്രൊജക്ടുകളാണ് നരേന്ദ്രമോദി സര്‍കാര്‍ നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്രസര്‍കാരിനെ മുമ്പ് നിരവധി തവണ പ്രസംശിച്ചതാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രി എസ് ജയശങ്കര്‍ വന്നപ്പോള്‍ ഇവര്‍ എന്തിനാണ് പ്രകോപിതനാകുന്നതെന്നും സുരേന്ദ്രന്‍ ചോദിച്ചു.



വിദേശകാര്യ മന്ത്രി വരുമ്പോള്‍ മുഖ്യമന്ത്രിക്ക് അസ്വസ്ഥത കൂടും. പ്രോടോകോള്‍ ലംഘനം ചര്‍ചയാകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്ന കേരളം ഭരിക്കുന്നവരാണ് മര്യാദയ്ക്ക് കാര്യങ്ങള്‍ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നത്. സംസ്ഥാനത്ത് ട്രഷറി പൂട്ടിപോകാതിരിക്കാന്‍ കാരണം നരേന്ദ്രമോദി സര്‍കാരാണ്. ടീം ഇന്‍ഡ്യ എന്ന സങ്കല്‍പ്പത്തില്‍ മോദി സര്‍കാര്‍ മുന്നോട് പോകുമ്പോള്‍ കേരളം കടക്കെണിയിലാവുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞിയില്‍ പോലും കയ്യിട്ടുവാരുന്ന സര്‍കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അവാസ്തവമായ കണക്കുകളാണ് നിയമസഭയില്‍ മന്ത്രിമാര്‍ പറയുന്നത്. പ്രതിപക്ഷ നേതാവും ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറും സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, K.Surendran, BJP, Government, Minister, Politics, Political Party, National Highway, Video, Press Meet, K Surendran, Minister P. A. Mohammed Riyas, K Surendran said that if national highways are potholes, public works roads are ponds.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia