city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അസാധാരണ നടപടികളും വേണ്ടിവരും; കേന്ദ്രസര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണെന്ന് ആരും കരുതേണ്ട: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: (www.kasargodvartha.com 31.07.2017) അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടാവുന്നതുകൊണ്ടാണ് അസാധാരണ നടപടികളും വേണ്ടിവരുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണെന്ന് ആരും കരുതേണ്ടെന്നും കെ സുരേന്ദ്രന്‍. ഈ നിലയിലാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ ഇതിലും കടുത്ത നടപടികളാണ് സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സുരേന്ദ്രന്‍ വ്യക്തമാക്കി.

ഭരണഘടന സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന ഗവര്‍ണ്ണര്‍ക്കുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ടുപോയാല്‍ മുഖ്യമന്ത്രിയേയും ഡി ജി പിയേയും വിളിച്ചുവരുത്താനുള്ള അധികാരവും ഗവര്‍ണ്ണര്‍ക്കുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

 അസാധാരണ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അസാധാരണ നടപടികളും വേണ്ടിവരും; കേന്ദ്രസര്‍ക്കാര്‍ ഒരു നോക്കുകുത്തിയാണെന്ന് ആരും കരുതേണ്ട: കെ സുരേന്ദ്രന്‍

നേരത്തെ, കേരളത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും സമാധാന നില തകിടം മറിഞ്ഞുവെന്നും സര്‍ക്കാരിനെ പിരിച്ചുവിടാന്‍ കേന്ദ്രം തയ്യാറാവണമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Pinarayi-Vijayan, Strict action, K Surendran, Facebook post,  K Surendran on central govt.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia