city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Surendran | 'വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യനിയന്ത്രണം സര്‍കാരിന്റെ നീചമായ നടപടി'; പാവപ്പെട്ടവരുടെ നട്ടെല്ലൊടിക്കുമെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com) ഇന്ധനം നിറയ്ക്കാന്‍ വരെ കര്‍ണാടകത്തിലും മാഹിയിലും പോകേണ്ട ഗതികേടിലാണ് മലയാളികളെന്നും നാണമില്ലാത്ത സര്‍കാരാണ് കേരളത്തിലുള്ളതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യനിയന്ത്രണം സര്‍കാരിന്റെ നീചമായ നടപടിയാണെന്നും ദൂരസ്ഥലങ്ങളില്‍ യാത്രചെയ്യുന്ന പാവപ്പെട്ട വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവരുടെ നട്ടെല്ലൊടിക്കുന്ന നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്ര സൗജന്യം പഴയ രീതിയില്‍ പുന:സ്ഥാപിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
         
K Surendran | 'വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യനിയന്ത്രണം സര്‍കാരിന്റെ നീചമായ നടപടി'; പാവപ്പെട്ടവരുടെ നട്ടെല്ലൊടിക്കുമെന്ന് കെ സുരേന്ദ്രന്‍

മംഗ്‌ളൂറിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക സര്‍കാര്‍ 1000 രൂപ കണ്‍സഷന്‍ അനുവദിക്കുമ്പോഴാണ് കേരള സര്‍കാര്‍ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്കും മംഗ്‌ളൂറിലേക്കും മറ്റും യാത്ര ചെയ്യുന്ന കുട്ടികളെല്ലാം ഈ സൗജന്യം അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെ കെഎസ്ആര്‍ടിസി ബസുകള്‍ അത് കൊടുക്കാതിരിക്കുന്നത് വലിയ വിവേചനം ഉണ്ടാക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമപെന്‍ഷന്‍ മുടങ്ങാന്‍ ഉത്തരവാദികള്‍ സര്‍കാരാണ്. ഫെബ്രുവരി 28ന് വരുമാന സര്‍ടിഫികറ്റ് ഹാജരാക്കിയാല്‍ മാത്രമേ ഇനി മുതല്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. ഇല്ലാത്തവര്‍ക്ക് കുടിശ്ശിക ലഭിക്കില്ലെന്ന നിബന്ധന കൊണ്ട് വന്ന് പാവപ്പെട്ടവരെ വഞ്ചിക്കുകയാണ് സര്‍കാര്‍. ഉദ്യോഗസ്ഥര്‍ ഓഫീസില്‍ വരാത്തതിനാല്‍ ജനങ്ങള്‍ക്ക് വരുമാന സര്‍ടിഫികറ്റ് കിട്ടുന്നില്ല. എന്നാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം തയ്യാറാവുന്നില്ല. നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളോ ആശുപത്രിയോ ഇല്ലാത്ത് കാരണം കാസര്‍കോട്ടുകാര്‍ മംഗ്‌ളൂറിനെയാണ് ആശ്രയിക്കുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
          
K Surendran | 'വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യനിയന്ത്രണം സര്‍കാരിന്റെ നീചമായ നടപടി'; പാവപ്പെട്ടവരുടെ നട്ടെല്ലൊടിക്കുമെന്ന് കെ സുരേന്ദ്രന്‍

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Politics, Political-News, K.Surendran, BJP, LDF, CPM, K Surendran against cancellation of KSRTC concession for students.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia