Expelled from INL | 'പാർടിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തി'; ജില്ലാ ജോയിൻ്റ് സെക്രടറി മുത്വലിബ് കുളിയങ്കാലിനെ ഐഎൻഎലിൽ നിന്നും പുറത്താക്കി
Aug 11, 2022, 12:39 IST
കാസർകോട്: (www.kasargodvartha.com) പാർടിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തി പെടുത്തിയതിന് കാഞ്ഞങ്ങാട്ടെ മുത്വലിബ് കുളിയങ്കാലിനെ പാർടി ജില്ലാ ജോയിൻ്റ് സെക്രടറി അടക്കമുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും സംസ്ഥാന കമിറ്റിയുടെ നിർദേശപ്രകാരം നീക്കം ചെയ്തതായി ഐഎൻഎൽ ജില്ലാ പ്രസിഡണ്ട് എം ഹമീദ് ഹാജിയും ജനറൽ സെക്രടറി അസീസ് കടപ്പുറവും അറിയിച്ചു .
പാർടി വിരുദ്ധ പ്രവർത്തനം നടത്തിയതിന് മുമ്പ് മുത്വലിബിനെ പാർടി താക്കീത് ചെയ്തിരുന്നുവെന്നും നേതാക്കൾ കാസർകോട് വാർത്തയോട് പറഞ്ഞു. മാധ്യമ പ്രവർത്തകൻ കെഎം ബശീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ നടപടി കേരളീയ മുസ്ലിം സമൂഹത്തെ ആകമാനം വേദനിപ്പിച്ചപ്പോൾ കുറ്റകരമായ മൗനം പാലിച്ചെന്ന് ആരോപിച്ച് ഐഎൻഎൽ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ട് മുത്വലിബ് കൂളിയങ്കാൽ ഫേസ്ബുകിൽ പോസ്റ്റിട്ടതാണ് നടപടിയിലേക്ക് നയിച്ചത്.
ശ്രീറാമിനെ ആലപ്പുഴ കലക്ടറായി അവരോധിച്ച സർകാറിനെതിരെ ഒരു പ്രസ്താവന കൊണ്ടെങ്കിലും വിയോജിപ്പ് അറിയിക്കാനുള്ള ആർജവവും ധൈര്യവും ഇല്ലാതെ പോയത് ഞെട്ടലുളവാക്കിയെന്നും സേട് സാഹിബിന്റെ പിൻതലമുറക്കാർക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്നത് അത്ഭുതം ഉളവാക്കിയെന്നും മുത്വലിബ് പോസ്റ്റിൽ തുറന്നടിക്കുന്നു. ഇടതുപക്ഷ പാളയത്തിൽ വായ മൂടിക്കെട്ടിയവരായി ഐഎൻഎൽ നേതൃത്വം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വർഷം മുമ്പ് മുസ്ലിം ലീഗ് വിട്ടാണ് മുത്വലിബ് ഐഎൻഎലിൽ എത്തിയത്.
Keywords: Kasaragod, Kerala, News, Top-Headlines, INL, Politics, Political party, Kanhangad, Leader, Government, Muslim-league, INL Joint Secretary Muthalib Kuliyankal was expelled from INL. < !- START disable copy paste -->